എസ്. എം. എൽ. പി. എസ്. പള്ളനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1979 ൽ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കർ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിൻറെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നൽകി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റീവ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീ‍‍ഡിയങ്ങളിലായി 162 കുുട്ടികൾ 11 ‍‍ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേർന്ന് ഡി. എം സിസ്റ്റേഴ്സിൻറെ സെൻറ് ജോസഫ് ബാലഭവൻ 37 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ഇവിടെ കോവിലൂർ, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂർ, കാന്തല്ലൂർ , തീർത്ഥമലക്കുടി , എന്നിവിടങ്ങളിൽ നിന്നായി 80% ആദിവാസി കുുട്ടികൾ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിൻറെ രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോൺ നെല്ലിക്കുന്നേൽ , സ്ക്കൂൾ മാനേജർ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്. ഈ സ്ക്കൂൾ ആരംഭിച്ചകാലം മുതൽ സി. റോസ്മേരി ഡി. എം , സി. എൽസി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യൻ സി. ജെ, സി. ലിസി തോമസ് എസ്. ഡി എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് ശ്രീ. ജോണി കെ .എ ആണ്.