സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട് | |
---|---|
വിലാസം | |
കല്ലാനോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-12-2016 | 47017 |
കോഴിക്കോട് നഗരത്തില്‍ നിന്നൂം 45 കിലോമീറ്റര്‍ അകലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തില്‍ 1964 ല്‍ ആണ് സ്ഥാപിതമായത്. ഫാ. ജോര്‍ജ് വട്ടുകുളം ആണ് സ്ഥാപക മാനേജര്‍. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റര്‍ അകലെ സഹ്യന്റെ മടിതട്ടില്‍ 'പേരിയ' മലയ്ക്കും 'മണിച്ചേരി' മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേര്‍ന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകര്‍ഷകന്റെ പാദമുദ്രകള്‍ ആദ്യമായി പതിഞ്ഞത് 1943 -ല്‍ ആണ്. 1949-ല്‍ കല്ലാനോട് എലിമെന്റെറി സ്കൂള്‍ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂള്‍ ഹയര്‍ എലിമെന്റെറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദര്‍ ജോര്‍ജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തില്‍ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ല്‍ കല്ലാനോട് യു. പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോണ്‍. പി. മാത്യുവിന്റെ നേതൃത്വത്തില്‍ അര്‍പ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനം പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതിന് കാരണമായിത്തീര്‍ന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവര്‍ണ്ണതാരങ്ങള്‍ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയര്‍ത്തിയവരാണ്.
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ്സ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി, സയന്‍സ് ലാബ്, സ്റ്റോര്‍ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഐ. റ്റി. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യം ലഭ്യമാണ് . കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്. 1989-ല്‍ രജത ജൂബിലിയും 2014-ല്‍ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു. പുതിയ സ്കൂള്‍ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. സ്കൂള്‍ സ്‌കൗട്ടും ഗൈഡും
1970 – 71 മുതല്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും രാജ്യപുരസ്കാര്‍, രാഷ്‌ട്രപതി അവാര്‍ഡുകള്‍ ധാരാളം കുട്ടികള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വര്‍ഷമായി സ്‌കൗട്ട് മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നത് ശ്രീ മാക്സിന്‍ ജെ. പെരിയപ്പുറമാണ്. ശ്രീമതി ഇ. എം. അന്നമ്മ ടീച്ചര്‍ ഗൈഡ് ക്യാപ്‌റ്റനായും പ്രവര്‍ത്തിക്കുന്നു.
2. എസ്. പി. സി.
2014-ല്‍ ആണ് യൂണിറ്റ് ആരംഭിച്ചത് . 2015 – 16 വര്‍ഷത്തിലെ കോഴിക്കോട് റൂറല്‍ ക്യാമ്പിലെ മികച്ച ഔട്ട്ഡോര്‍ കേഡറ്റായി മാസ്റ്റര്‍ ക്രിസ്റ്റിന്‍ ജോണ്‍സണും 2016- 17 ല്‍ മാസ്റ്റര്‍ ഡാനിയല്‍ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88 കേഡറ്റുകളുമായി നന്നായി പ്രവര്‍ത്തിക്കുന്ന യൂണിറ്റിന്റെ സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോള്‍ കെ. ജോസഫും ആണ്.
3. ജെ. ആര്‍. സി. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന്റെ സാരഥി ശ്രീമതി ഷിബിന കെ. ജെ ആണ്. കേഡറ്റുകള്‍ എല്ലാവര്‍ഷവും മികച്ച വിജയം കൈവരിക്കുകയും ഗ്രേയ്സ് മാര്‍ക്ക് നേടുകയും ചെയ്യുന്നു. പഠനത്തെക്കാള്‍ ഉപരി പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.
4. വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ക്ലബ് ഷേര്‍ളി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്നു.
5. ക്ലബ് പ്രവര്‍ത്തനങ്ങള്‍
പരിസ്ഥിതി ക്ലബ് , സയന്‍സ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഗണിത ക്ലബ് , സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
6. ഫുട്ബോള്‍
കായിക അദ്ധ്യാപിക സിനി ജോസഫിന്റെ നേതൃത്വത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫുട്ബോള്‍ ടീമുകള്‍ സ്കൂളില്‍ ഉണ്ട്. ഇതിലെ പല കുട്ടികളും സംസ്ഥാന ജില്ലാ ടീമുകളില്‍ കളിക്കുന്നു.
സംസ്ഥാന ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
1. ദേവദര്‍ശ് പി. ആര്‍. 2. ജെസ്‌ലിന്‍ മരിയ 3. അനന്തശയന 4. പ്രിസ്‌റ്റി സി. എ. 5. അനുശ്രീ രജീഷ് 6. അനന്യ രജീഷ് 7. അഭിരാമി ഒ. ആര്‍.
7. വണ്‍ വീക്ക് - വണ്‍ റുപ്പി
കുട്ടികള്‍ക്കിടയില്‍ത്തന്നെ സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനായി ഓരോ ആഴ്ചയും കുട്ടികളില്‍ നിന്നും ഓരോ രൂപയും അദ്ധ്യാപകരില്‍ നിന്നും പത്ത് രൂപയും സംഭാവനയായി സ്വീകരിക്കുന്നു.
8. പഠന വിനോദയാത്ര
എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി പഠനവിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.
9. സഹവാസ ക്യാമ്പ്
എസ്. എസ്. എല്‍. സി. പരീക്ഷയോട് അനുബന്ധിച്ച് തീവ്രപരിശീലനം നല്‍കുന്നതിനായി എല്ലാ വര്‍ഷവും സഹവാസ ക്യാമ്പുകള്‍ നടത്തപ്പെടുന്നു.
10. ക്വിസ് മല്‍സരം
സ്കൂളിലെ പ്രഗല്‍ഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ അനുസ്മരണാര്‍ത്ഥം ടീച്ചറിന്റെ മരണ ദിനമായ ജനുവരി 3 നോട് അനുബന്ധിച്ച് താമരശ്ശേരി കോര്‍പ്പറേറ്റിലെ മുഴുവന്‍ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകള്‍ക്ക് എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി വരുന്നു.
മാനേജ്മെന്റ്
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും, റവ. ഫാ. ഫ്രാന്‍സിസ് പുതിയേടത്ത് ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ മാത്യു തോമസും ഹൈസ്കൂള്‍ വിഭാഗം ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ. എം. സണ്ണിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ജോണ്‍ പി. മാത്യു, ശ്രീ. എം. എം. മാത്യു, ശ്രീമതി. എന്‍. ഏലമ്മ, ശ്രീ. റ്റി.ഡി. ജോസ് , ശ്രീ. സി. എം. മാത്യു, ശ്രീ. എം. എം. ജോസഫ്, ശ്രീ. റ്റി. ജെ. ജെയിംസ്, ശ്രീ. റ്റി. ജെ ജോണ്‍, ശ്രീ. കെ. പി. ജോസ് , ശ്രീമതി. ഏലിക്കുട്ടി, ശ്രീമതി. മറിയാമ്മ അബ്രാഹം, ശ്രീ. സി. റ്റി. തോമസ്, ശ്രീ. കെ. ജെ . ജോസഫ്, ശ്രീ. എം. ജെ അബ്രാഹം, ശ്രീ. തോമസ് മൈക്കിള്‍, ശ്രീ. ഒാസ്റ്റിന്‍ ജോസഫ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1. ശ്രീ. പോള്‍ കല്ലാനോട് - സാഹിത്യകാന്‍ , ചിത്രകാരന്‍
2. പ്രൊഫസര്‍ പി. എം. മാത്യൂ 3. അബ്രാഹം മാത്യൂ - കേരകേസരി അവാര്‍ഡ് ജേതാവ് 4. ശ്രീ. ടോം ജോസഫ് - ദേശീയ ഡെക്കാത്തലണ്‍ ചാമ്പ്യന്‍ 5. ശ്രീ. സെബാസ്റ്റ്യന്‍ റ്റി. കെ. - കായിക താരം 6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യന്‍ 7. കുമാരി ഹിമ ജോണ്‍ - പി. എച്ച്. ഡി. 8. മനു വര്‍ഗ്ഗീസ് - പി. എച്ച്. ഡി. 9. സുനില്‍ മാത്യൂ - പി. എച്ച്. ഡി. 10. അജേഷ് എ. എം. - പി. എച്ച്. ഡി. 11. സജി മാത്യൂ - കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് 12. സജി നരിക്കുഴി - എഴുത്തുകാരന്‍ 13. അബിത മേരി മാനുവല്‍ - കായികതാരം 14. മരിയ ജെയ്സണ്‍ - ത്വെയ്ക്കോണ്ട 15. സജി മാത്യു - കായികതാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.53402" lon="75.877075" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
</googlemap>