അധികവായനയ്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16345 (സംവാദം | സംഭാവനകൾ) ('തിരനോട്ടം ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരനോട്ടം

ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് പൂങ്കുളങ്ങര സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ചേമഞ്ചേരി യു . പി . സ്കൂൾ . പൂക്കാട് ടൗണിന് പടിഞ്ഞാറ് കടലോരത്തോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1870 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1906 ൽ എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് 1939 ൽ അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . ആദ്യകാലഘട്ടങ്ങളിൽ 600 ൽ പരം വിദ്യാർഥികളും 25 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിനും കുറേയേറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് . പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ചേമഞ്ചേരി യു . പി . സ്കൂളിന് ഗണനീയ സ്ഥാനമുണ്ട് . പ്രൈമറി ഉൾപ്പെടെ 20 അധ്യാപകരും 2 അനധ്യാപകരും 1 പാചകത്തൊഴിലാളികളും ഇവിടെ ജോലിചെയ്യുന്നു . മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് വിശാലമായ കളിസ്ഥലവും ഉറപ്പുള്ള ചുറ്റുമതിലും ഈ വിദ്യാ ലയത്തിന്റെ പ്രത്യേകതകളാണ് .

"https://schoolwiki.in/index.php?title=അധികവായനയ്ക്/ചരിത്രം&oldid=1632698" എന്ന താളിൽനിന്ന് ശേഖരിച്ചത്