എം.എം.യു.പി.എസ്.പുതുപ്പരിയാരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1990 ൽ വിദ്യാലയവും, സ്ഥലവും, മാനേജ്മെന്റും എം.എം. തോമസ് മാസ്റ്റർക്ക് കൈമാറി. അന്നുമുതൽ സ്കൂളിന് സമഗ്രമായ വളർച്ച ഉണ്ടായി. സ്കൂൾ കെട്ടിടവും മറ്റു ഭൗതിക സാഹചര്യങ്ങളും വർദ്ധിച്ചു. വിദ്യാലയ പുരോഗതിക്കനുസരിച്ചു പിന്നെയും കെട്ടിടങ്ങൾ ഉയരുകയും, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് വാങ്ങുകയുമുണ്ടായി. അറബിക്, ഉറുദു, സംസ്‌കൃതം, എന്നെ ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരെയും, കായിക പരിശീലനത്തിനായുള്ള അധ്യാപകരെയും നിയമിച്ചു. അതോടൊപ്പം മാനേജരുടെ ശ്രമഫലമായി 2002 മുതൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടി, വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും തുടർന്ന് വരുന്നു.