ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾ ലൈബ്രേറിയൻ ശ്രീകല
വായനയുടെ ലോകത്ത് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ലൈബ്രറി ഹാൾ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി കുട്ടികളിലെ ഭാവന ശേഷിയും വിശകലന ശക്തിയും വായന വർദ്ധിപ്പിക്കുന്നു. വായന വർധിപ്പിക്കുന്ന തരത്തിൽ കുട്ടികൾ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്കൂൾ ലൈബ്രറി സഹായകരമായി തീർന്നിട്ടുണ്ട്.
യുപി സ്കൂൾ ആയിരുന്ന സമയത്താണ് സ്കൂളിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. ഹൈസ്കൂൾ ആയ സമയത്ത് ലൈബ്രറിയിൽ മൂവായിരത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. 2014-15ൽ പുസ്തക വിതരണത്തിൽ മാറ്റംവരുത്തി 2010-11 സർവ്വശിക്ഷാ അഭിയാൻ ഫണ്ട് ഉപയോഗിച്ച് ലൈബ്രറി പുനരുദ്ധാരണം നടത്തി. 2018-19ഓടു കൂടി എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിക്കുകയും., പുസ്തക വിതരണത്തിനായി ക്ലാസ് ലൈബ്രേറിയനെ കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജില്ലയിലെ സ്കൂളുകളിൽ എല്ലാം പുസ്തകങ്ങൾ ശേഖരിക്കുകയും ക്ലാസ് ലൈബ്രറികൾ രൂപീകരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നുണ്ട്.
ഇപ്പോൾ ലൈബ്രറിയിലെ പുസ്തകശേഖരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ തലത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. കൂടാതെ ജില്ലാ പഞ്ചായത്തിൽ നിന്നും താൽക്കാലിക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്. എങ്ങനെയും വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്.

സ്കൂൾ ലൈബ്രറിയും, വായനാമുറിയും.