ജി യു പി എസ് തരുവണ/പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്
06:31, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ്. പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു. അധ്യാപക രക്ഷാകർതൃസമിതികൾ വിദ്യാലയങ്ങളിൽ സജീവമായി തുടങ്ങുന്ന കാലത്തു തന്നെ ഈ വിദ്യാലയത്തിലും പി.ടി.എ സജീവമായിരുന്നു . ഇവിടുത്തെ പി.ടി.എ കമ്മിറ്റിയെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ പ്രത്യേകം സ്മരണീയമായ നാമധേയമാണ് ബഹുമാനപ്പെട്ട സി.എച്ച് അബ്ദുള്ളയുടെത് . തുടർച്ചയായ 25 വർഷം പി.ടി.എ പ്രസിഡന്റ് സ്ഥാനമലങ്കരിച്ചയാളാണ് അദ്ദേഹം .ദീർഘകാലം ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതത്തിലായിരുന്ന സ്ഥാപനത്തെ ഇന്നത്തെ നേട്ടത്തിലേക്ക് പിച്ചവെച്ചു നടത്താൻ അദ്ദേഹം കാണിച്ച ദീർഘവീക്ഷണം പ്രശംസനീയമാണ് . തുടർന്ന് ശ്രീ . കെ.ബാബു മാസ്റ്റർ , ശ്രീ . സി . മമ്മു ഹാജി , ശ്രീ . കെ.സി.അലി , ശ്രീ . മായൻ മുഹമ്മദ് , ശ്രി . സി.എച്ച് അഷ്റഫ് , കെ.സി.കെ നജ്മുദ്ദീൻ , നൗഫൽ പള്ളിയാൽ , കുഞ്ഞമ്മത് മുണ്ടാടത്തിൽ തുടങ്ങിയവർ പി.ടി.എ പ്രസിഡന്റുമാരായിട്ടുണ്ട്. തരുവണ മദ്രസ്സയിലും , അങ്ങാടിയിലെ കടമുറിയിലും , ചോർന്നൊലിക്കുന്ന ഓല കെട്ടിടങ്ങളിലും സ്ഥല സൗകര്യമില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ വിശാലമായ ക്ലാസ്സു മുറികൾ , ഐ . ടി സൗകര്യം , ടോയ്ലറ്റുകൾ , കഞ്ഞിപ്പുര തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ സേവന സന്നദ്ധരായ പി.ടി.എ പ്രസിഡന്റുമാർ മുന്നിട്ടു നിന്നിരുന്നു . ശ്രീ . സി മമ്മു ഹാജി പി.ടി.എ പ്രസിഡന്റ് ആയ കാലത്താണ് വിദ്യാലയം പൊതു വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തിക്കാൻ തുടങ്ങിയത് . വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും വിദ്യാലയത്തോടുണ്ടായിരുന്ന സമീപനം മാറ്റിയെടുക്കാനും വിദ്യാഭ്യാസത്തെ ഗൗരവമായി കാണാനിടയാക്കാനും ഇവരുടെ ഇടപെടലുകളിലൂടെ സാധിച്ചിരുന്നു . ശി . കെ . സി അലി പി . ടി . എ പ്രസിഡണ്ടായ കാലത്ത് മാനന്തവാടി ഉപജില്ലയിലെ മികച്ച പി ടി എ , വയനാട് ജില്ലയിലെ മികച്ച പി ടി എ കേരളത്തിലെ മികച്ച രണ്ടാമത്തെ പി ടി എ എന്നിവക്കുള്ള അവാർടുകൾ നേടുകയുണ്ടായി.

</gallery>
ക്രമ.

നം

പി.ടി.എ പ്രസിഡന്റിന്റെ പേര്
1 ശ്രീ . സി.എച്ച് അബ്ദുള്ള
2 ശ്രീ. സി . മമ്മു ഹാജി
3 ശ്രീ. കെ.സി.അലി
4 ശ്രീ. മായൻ മുഹമ്മദ്
5 ശ്രി. സി.എച്ച് അഷ്റഫ്
6 ശ്രീ. കെ.സി.കെ നജ്മുദ്ദീൻ
7 ശ്രീ. നൗഫൽ പള്ളിയാൽ
8 ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ/പി.ടി.എ&oldid=1627947" എന്ന താളിൽനിന്ന് ശേഖരിച്ചത്