ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അത്യാഗ്രഹി

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/അത്യാഗ്രഹി എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അത്യാഗ്രഹി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അത്യാഗ്രഹി

 
കുന്നും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
അമ്മയാകുന്ന വിശ്വ പ്രകൃതി തൻ
കാടുകൾക്കുള്ളിലെ ചിത്രം
വൈവിധ്യം നിറഞ്ഞ അവസ്ഥയിത് ഭൂമി തൻ
ഭൂതകാലത്തിന്റെ സാക്ഷ്യം
ദൈവം നമുക്കായ് നൽകിയ
വിശ്വസൗഭാഗ്യങ്ങളെല്ലാം
തിന്മ നിറഞ്ഞ മനുഷ്യരെല്ലാം
നന്ദിയില്ലാതവയെല്ലാം തൂത്തെറിഞ്ഞു
വിശ്വസൗന്ദര്യത്തെ ഇല്ലാതെയാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ
കറതീർന്ന ഹൃദയങ്ങൾ എത്രയോ
പച്ച പറമ്പുകൾ വെട്ടി തെളിച്ചു
തകർന്നുള്ള ചിത്രത്താലെത്രയോ പക്ഷികൾ
കാണാമറയത്തൊ ളി ച്ചു.
വള്ളികൾ ചുറ്റിപ്പിണഞ്ഞൊരാ മാമരച്ചില്ലകൾ
നാം വെട്ടിവീഴ്ത്തി
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാം
ഇത്തിരി ഭൂമിക്കു വേണ്ടി.....
എത്രയായാലും മതിവരാത്തൊരു
അത്യാഗ്രഹികളെ പോലെ ..........
 

ഫാത്തിമ സഹല
X C ബി. ജി .എച്ച് .എസ്. ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത