ഗവ.എച്ച്.എസ്. എസ്.മാരൂർ
വിലാസം
പത്തന൦തിട്ട

പത്തന൦തിട്ട ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന൦തിട്ട
വിദ്യാഭ്യാസ ജില്ല പത്തന൦തി‌ട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2016Ghsmaroor



=m.png

പത്തനാപുരം നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ' മാരൂർ .ഏനാദിമംഗലം പ‌‌ഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണിത്.


ചരിത്രം

അജ്‍ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ തൂവെളിച്ചത്തിലേക്ക് അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ വിദ്യാലയ മുത്തശ്ശിയാണ് മാരൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍. കൃത്യമായി പ്രായം നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ലായെങ്കിലും വിദ്യാഭ്യാസം സമൂഹത്തിലെ ചില പ്രത്യേകജനവിഭാഗങ്ങളുടെ മാത്രം അവകാശമായിരുന്ന കാലത്ത് കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഏതാണ്ട് 110 വര്‍ഷങ്ങള്‍ക്കുമുമ്പ് (1904ലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചതെന്ന് കരുതിപ്പോരുന്നു)ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍മുറക്കാരായ കൊച്ചുവിളവീട്ടില്‍ കുടുംബാംഗങ്ങളിലൊരാളായ ശ്രീ കൊച്ചുമാധവന്‍ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടമാണ് ഇന്ന് വളര്‍ന്ന് ഹയര്‍ സെക്കന്ററി സ്കൂളായി മാറിയിരിക്കുന്ന ഈവിദ്യാലയം.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തെ ലക്ഷ്യംവെച്ചുകൊണ്ട് വെള്ളയാംകോട്ട് വീട്ടില്‍ ശ്രീമതി കുഞ്ഞിപ്പെണ്ണ് എന്ന മഹതിയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് കൈമാറിയത്.

                                           വിദ്യാലയം തുടങ്ങിയകാലത്ത് 80അടി നീളത്തില്‍ അത്രയും തന്നെ നീളമുള്ള വരാന്തയോടുകൂടിയ ഓലഷെഡിന്റെ വലത്തേയറ്റത്തായിരുന്നു ഓഫീസുമുറി. ഒരുമേശയും ഒരു ബെഞ്ചും മാത്രമായിരുന്നു ഉപകരണങ്ങള്‍. ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മയുടെ ചിത്രം ഭിത്തിയില്‍ തൂക്കിയിരുന്നു.മുറിയുടെ ഒരുഭാഗത്ത് ഒരു തേര് വച്ചിട്ടുണ്ടായിരുന്നു. തെക്കോട്ട് 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ സ്ക്രീന്‍ ഉപയോഗിച്ച് വേര്‍ തിരിച്ചിരുന്നു.
                    
                                           സ്കൂളിന്റെ അപ്ഗ്രേഡിംഗ് 2 ഘട്ടങ്ങളിലായാണ് നടന്നത്.1907ല്‍ ഈസ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1980ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.ജില്ലയില്‍ ആദ്യമായി കംപ്യൂട്ടര്‍ വിദ്യാഭ്യാസം 

1903 ജൂലൈ മാസം‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തില്‍ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂര്‍ ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എല്‍പി, യുപി തലങ്ങളിലൂടെ 1980 -ല്‍ ഹൈസ്കൂള്‍ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുല്‍ ആന്ന്.

ഭൗതികസൗകര്യങ്ങള്‍

മുന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും എല്ലാവിധ സജ്ജീകരണങ്ങളുമുള്ള കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി മേളകളില്‍ കുട്ടികളുടെ സാന്നിധ്യം
  • പ്രവര്‍ത്തി പരിചയ മേളയില്‍ സംസ്ഥാനതലം വരെ നേട്ടങ്ങള്‍
  • കലോല്‍സവത്തില്‍ സാന്നിധ്യം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സമ്പൂര്‍ണ്ണ ഐ ടി സാക്ഷരതാ വിദ്യാലയം
  • മാതൃഭൂമി സീഡ് - സീസണ്‍ വാച്ചില്‍ പുരസ്കാരം നേടിയ വിദ്യാലയം
  • കൃഷി ഒരു സംസ്കാരമാക്കി സ്കൂളും പരിസരവും കാര്‍ഷിക സ്ഥലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍
  • വാഴക്കൃഷിയിലെ വിജയം
  • ജില്ലാസംസ്ഥാനതല മത്സരപരീക്ഷകളില്‍ വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍
  • ഈവനിംഗ് ചിത്രരചനാ സ്പെഷ്യല്‍ പരിശീലനം
  • നിയമബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍
  • പെണ്‍കുട്ടികള്‍ക്ക് സാമൂഹ്യസുരക്ഷാബോധവല്‍ക്കരണവും സ്വയരക്ഷാപരിശീലനവും.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ടി പി ദേവകി 'അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
, പി ടി മാത്യു
, ഫിലിപ്പോസ് പൗലോസ്
ആനിക്കുട്ടി
ശാന്തമ്മ ജോണ്‍
രാജമ്മ വി . ആര്‍
ഇന്ദിര .എന്‍
പി എ ഗീത
വിജയലക്ഷ്‌മി പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. ചെല്ലപ്പന്‍(ചീഫ് മെ‍ഡിക്കല്‍ ഓഫീസര്‍
  • എന്‍.ഭാസ്ക്കരാനന്ദന്‍
    *ഡോ സി.പി.രാധ(സിവില്‍ സര്‍ജന്‍)*ഡോ ഷാജി
    *ഡോ രാമചന്ദ്രന്‍
    *ഡോ ശിവദാസന്‍
    ശ്രീ സി കെ വിജയന്‍(റിട്ട ജനറല്‍ മാനേജര്‍ വ്യവസായ വകുപ്പ്)

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.മാരൂർ&oldid=162443" എന്ന താളിൽനിന്ന് ശേഖരിച്ചത്