ടി.എം.യു.പി.എസ്.പനയൂർ/ചരിത്രം

15:50, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20465-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ പുത്തൻതൊടിയിൽ കൃഷ്ണനെഴുത്തച്ഛൻ 1923ൽസ്ഥാപിച്ച പ്രൈമറി സ്കൂളാണ് ഇന്നത്തെ പനയൂർ ടിം.എം.യു.പി.സ്ക്കൂൾ.ശ്രീ ടി.എസ് നീലകണ്ഠൻ നമ്പൂതിരി 1943 മാർച്ചിൽ സ്കൂളിൻ്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ഏപ്രിൽ 1ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുക്കുകയും ചെയ്തു.1945ൽ ഇത് ഒരു അപ്പർ പ്രൈമറി സ്ക്കൂളാക്കി ഉയർത്തി,പേര് തടുക്കാശ്ശേരി മന അപ്പർ പ്രൈമറി സ്കൂൾ.1968ൽ ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ.ടി.എസ് നീലകണ്ഠൻ നമ്പൂതിരിക്ക് മികച്ച സേവനത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.2005 ഏപ്രിൽ മാസത്തിൽ വിദ്യാലയത്തിൻ്റെ മാനേജ്മെന്റ് വാണിയംകുളം MMIC ഏറ്റെടുത്തു.