മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുന്നമംഗലം സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായി
2018ൽ കുന്നമംഗലം സബ്ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ട്രോഫി മർകസ് വിദ്യാർത്ഥികൾ നേടി.
എസ് എസ് ൽ സി 2019: മർകസ് മാനേജ്മന്റ് അനുമോദനം

എസ് എസ് എൽ സി 2019 : ജില്ലാ പഞ്ചായത്ത് അനുമോദനം
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം മർകസ് ഹയർ സെക്കന്ററി സ്കൂൾവിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു.
2018 -2019 അദ്ധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി 100% വിജയം നേടി ഒന്നാം സ്ഥാനം നേടിയതിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മർകസ് ബോയ്സ് സ്കൂളിനെ അനുമോദിച്ചു.
2021ലെ എസ് എസ് ൽ സി വിജയം എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം.

2020-2021 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ സ്കൂളിന് സ്നേഹോപകരം നൽകി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിക്കുവാൻ സാധിച്ചു. കൂടാതെ 99 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കാനും സാധിച്ചു.
അലിഫ് അറബി ടാലന്റ് പരീക്ഷ വിജയികൾ.
കുന്നമംഗലം സബ് ജില്ലാ അലിഫ് അറബി ടാലന്റ് സെർച്ച് പരീക്ഷയിൽ മർകസ് സ്കൂൾ വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി.


NMMS സ്കോളർഷിപ് വിജയികൾ

മുഹമ്മദ് നബീൽ ടി കെ സ്കൂൾ സ്റ്റാഫിന്റേയും പി ടി യെ യുടെയും ആശംസകൾ.

മിന്നുന്ന വിജയം.
മാസങ്ങൾ കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്ത് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി.
ബി ആർ സി അനുമോദനം.

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി.
Certificate of Appreciation
ന്യൂ ഡൽഹിഎൻ സി ആർ ടി ക്ക് കീഴിലുള്ള സി ഐ ഇ ടി യും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ടാക് സംയുക്തമായി ഡിസംബർ ന് നടത്തിയിരുന്ന "Virtual Labs for Teaching and Learning" എന്ന പരിപാടിയിൽ പങ്കെടുത്തതിന്ന് സ്കൂൾ ഐ ടി കോഓർഡിനേറ്റർ മുഹമ്മദ് സലിം എൻ കെ.
വിഗ്ഗ് നിർമാണത്തിന് മുടി ദാനം ചെയ്ചത് ഫറാഹ്

കാൻസർ രോഗികൾക്കുള്ള വിഗ്ഗ് നിർമാണത്തിന് മുടി ദാനം ചെയ്തി മർകസ് സ്കൂൾ 5 C യിലെ വിദ്യാർത്ഥി മുഹമ്മദ് ഫാറാഹ് സി കെ മാതൃകയായി
