ഗിരിദീപം എൽ.പി.എസ്സ് പന്തളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BAIJU A (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുുളനട പ‍‍ഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. ‘ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ' എന്ന സഭാവിഭാഗത്തിന്റെ താല്പര്യപ്രകാരം അന്നത്തെ മിഷനറിയായിരുന്ന റവ.പി.ജെ.ഫിലിപ്പ് മാനേജ്മെന്റ് പ്രതിനിധിയായി നേതൃത്വം നൽകി സ്ഥലവാസിയായ മല‍ഞ്ചരുവിൽ ശ്രീ. കൊച്ചുകുഞ്ഞ് വർഗ്ഗീസ് എന്ന വ്യക്തിയുടെ കയ്യിൽനിന്നും കൊല്ലവർഷം 19-1-1099 (1924) ൽ 30 സെന്റ് ഭൂമി വാങ്ങുകയും അതിൽ നാട്ടുകാരുടെയും സ്ഥലവാസികളുടേയും സഹായത്തോടെ മാനേജർ നിർമ്മിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാനപ്പെട്ട ഐ.എച്ച്.ഡി.പി. കോളനികളായ കടലിക്കുന്ന്, കരിമല അംബേദ്ക്കർ കോളനി,മുടന്തിയാക്കൽ പട്ടികജാതി കോളനി എന്നിവയുടെ മധ്യത്തിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു.