ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്‍കൂൾ ഗായക സംഘം

സ്‍കൂൾ ഗായകസംഘം സ്‍കൂളിന്റെ ആരംഭകാലം മുതൽതന്നെ സ്കൂളിന്റേതായ ഗായകസംഘം രൂപീകരിച്ചിട്ടുണ്ട് ആയിരുന്നു ഇപ്പോഴും അത് നിലനിൽക്കുന്നു ഓരോ വർഷവും വിവിധ ക്ലാസുകളിൽ നിന്നും പത്ത് കുട്ടികൾ അടങ്ങുന്ന ഒരു സംഘത്തെ തെരഞ്ഞെടുക്കുന്നു ഓരോ പ്രവർത്തി ദിവസവും ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഈശ്വര പ്രാർത്ഥനയോടുകൂടി പഠനം ആരംഭിക്കുന്നു .സ്കൂളിന്റെ പൂർവ്വ അധ്യാപികയായ ശ്രീമതി എം. ജെ.സാലികുട്ടി രചിച്ച ഈണം നൽകിയ "സത്യമാം ദൈവമേ നിത്യ പിതാവേ" എന്ന പ്രാർത്ഥന ഗാനം സ്കൂളിന് എന്നും അഭിമാനമാണ് കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രാർത്ഥന ഗാനങ്ങൾ ആലപിക്കുന്നു.

സ്‍കൂൾ ഗാനം

സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.
സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം...........................
ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും
സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................

എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)


മഴവെള്ള സംഭരണി 2011-12 വർഷത്തിൽ ശ്രീ. ആന്റോ ആന്റണി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മൂന്നു മഴവെല്ള സംഭരണികൾ സ്‍കൂളിനു ലഭിച്ചു. ഒരു ലക്ഷം ലിറ്ററിന്റെ ഒരു സംഭരണിയും അന്പതിനായിരം ലിറ്ററിന്റെ രണ്ട് സംഭരണിയും സ്‍കൂളിനു ലഭിച്ചു. സ്കൂളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.
ഹൈടെക്ക് ബാലികാമഠം ഹയർസെക്കണ്ടറി സ്കൂളും പൂർണ്ണമായി ഹൈടെക്ക് ആയി. ഹയർസെക്കണ്ടറിയിൽ 14 ക്ലാസ്സ്റൂമുകളും, ഹൈസ്കൂളിൽ 10 ക്ലാസ്സ് റൂമും ഹൈടെക്കായി പ്രവർത്തിക്കുന്നു.
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
ശതാബ്ദി മന്ദിര ഉത്ഘാടനം

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3.11.2020ൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
മലയാള മനോരമ പത്രാധിപരായിരുന്ന കെ സി മാമ്മൻ മാപ്പിളയുടെ മകളും പൂർവ വിദ്യാർത്ഥിയുമായ മറിയം മാത്തൻ തന്റെ സ്മരണയ്ക്കായി അവരുടെ പിൻഗാമികൾ പണികഴിപ്പിച്ച ഓഡിറ്റോറിയം സ്കൂളിനോടുള്ള അവരുടെ സമർപ്പണത്തിന്റെ പ്രതിഫലനമാണെന്ന് ശ്രീ ഗവർണർ പറഞ്ഞു. സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന വിദ്യാഭ്യാസ വിപ്ലവത്തിൽ തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ നൂറുവർഷ ചരിത്രം അവിസ്മരണീയമാണെന്ന് ഗവർണർ പറഞ്ഞു.

വേദകാലത്ത് വിദ്യാസമ്പന്നരായിരുന്ന സ്ത്രീകൾ പിന്നീട് സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തെന്ന് ഗവർണർ ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കായി ഒരു സ്കൂൾ എന്ന ആശയം സാക്ഷാത്കരിച്ച കണ്ടത്തിൽ വർഗീസ് മാപ്പിള യുടെ ദീർഘവീക്ഷണം പ്രശംസനീയമാണ് സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ അതിന് ഉത്തമ ഉദാഹരണമാണ് ബാലികാമഠം സ്കൂൾ. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള നൽകിയ സംഭാവനകൾ നവോത്ഥാന ചരിത്രമാണെന്ന് അധ്യക്ഷൻ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസിലർ എംജി യൂണിവേഴ്സിറ്റി പറഞ്ഞു. സാമൂഹ്യ നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ കണ്ടത്തിൽ വർഗീസ് മാപ്പിള നവോത്ഥാന അടിത്തറയാണ് ബാലികാമഠത്തിലൂടെ സ്ഥാപിച്ചതെന്ന് ശ്രീ. ആൻറ്റോ ആൻറണി എംപി പറഞ്ഞു. വിദ്യാഭ്യാസം നൽകുന്നതിൽ മാത്രമല്ല മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ബാലികാമഠം സ്കൂൾ. സ്കൂളിന്റെ സംഭാവന ചരിത്രമാണെന്ന് മാത്യു എംഎൽഎ ചൂണ്ടിക്കാട്ടി.

കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂൾ മാനേജ്മെൻറ് അംഗങ്ങളും തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി പ്രസീനാ മാഡവും, ഗവേണിങ് ബോഡി യും സ്കൂൾ എച്ച്.എം, പ്രിൻസിപ്പൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. shillong chamber choir നിൻറെ അവതരണം പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്