ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സ്‍കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ) ('<font face=rachana size=4>'''<u>സ്‍കൂൾ ലൈബ്രറി</u>'''</font> <font face=meera size=3> <p align=j...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‍കൂൾ ലൈബ്രറി

വായിച്ചാൽ വളരും....വായിച്ചില്ലേലും വളരും....വായിച്ചു വളർന്നാൽ വിളയും....വായിക്കാതെ വളർന്നാൽ വളയും...

ആധുനിക ജീവിതത്തിൽ കുട്ടികളിൽ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടി മികച്ച ഒരു ലൈബ്രറി നമ്മുടെ സ്‍കൂളിൽ ഉണ്ട്. നമ്മുടെ സ്കൂളിൽ പതിനായിരത്തിനടുത്ത് പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വായനയുടെ പ്രസക്തി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് വായിച്ചു മനസ്സിലാക്കാൻ അനുയോജ്യമായ രീതിയിലുള്ള കഥാപുസ്തകങ്ങൾ മാഗസിനുകൾ സാഹിത്യകൃതികൾ കവിതകൾ നാടൻ പാട്ടുകൾ ക്വിസ്സുകൾ റഫറൻസ് ഗ്രന്ഥങ്ങൾ നോവലുകൾ തുടങ്ങിയ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. അതുപോലെതന്നെ വിവിധ വിഷയങ്ങൾ വായിച്ചു മനസ്സിലാക്കാൻ പ്രത്യേകമായി. ക്ലാസ് അടിസ്ഥാനത്തിൽ ബുക്കുകൾ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വീട്ടിൽ വായനാശീലം രൂപപ്പെടുത്തേണ്ട അതിനു വേണ്ടി ഓരോ അധ്യയന വർഷവും മൂന്നു പ്രാവശ്യം കുട്ടികൾ വീട്ടിൽ വീട്ടിൽ പോയി വായിക്കുന്നതിനു വേണ്ടി ക്ലാസ് തലത്തിൽ അവസരം നൽകുന്നു ഓരോ ക്ലാസിലെയും പ്രതിനിധീകരിച്ച് ഒരു വായനാമുറി സജ്ജമാക്കിയിരിക്കുന്നു. ഇവിടെ ഓരോ കുട്ടിക്കും ആസ്വാദ്യകരമായ രീതിയിൽ വായിക്കാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്. അധ്യാപകർ നേരിട്ട് ഇതിനു മേൽനോട്ടം വഹിക്കുന്നു. കുട്ടികളിൽ വായനാശീലം മെച്ചപ്പെടുത്താൻ സ്കൂൾ. സ്കൂൾ അസംബ്ലിയിൽ. ക്ലാസ് അടിസ്ഥാനത്തിൽ പത്രപാരായണം നടത്താനും അക്ഷര ശുദ്ധിയോടെ പ്രസംഗം അവതരിപ്പിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകുന്നു. അതുപോലെതന്നെ അധ്യാപകരുടെ പിറന്നാൾ ദിനത്തിലും അവരുടെ വിരമിക്കൽ വേളയിലും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികളും അധ്യാപകരും ഒരുമിച്ച് തയ്യാറാക്കുന്ന മാഗസിനുകൾ. ആൽബങ്ങൾ പോസ്റ്ററുകൾ എന്നിവ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു ഇത് കുട്ടികളുടെ വായനാശീലം കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കുന്നു ഓരോ വിഷയങ്ങൾക്കും പ്രത്യേക റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ ചുമതല വഹിക്കുന്നത് ജാസ്മിൻ എബ്രഹാം ടീച്ചറാണ്.