ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16055-HM (സംവാദം | സംഭാവനകൾ) ('<big>[11:25, 30/01/2022] Priya: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[11:25, 30/01/2022] Priya: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.


 സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ഇൽ രൂപം കൊടുത്ത പദ്ധതിയാണ് എസ്. പി. സി.  2010 ഓഗസ്റ്റ് 2 നു കേരളത്തിലെ 127 സ്കൂളുകളിലായി ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു പദ്ധതി ആരംഭിച്ചത്.

[11:25, 30/01/2022] Priya: ലക്ഷ്യങ്ങൾ

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

പ്രവർത്തനം


  • എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്.
  • കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്.
  • വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും.
  • ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.

പരിശീലന ക്യാമ്പുകൾ


  • ഓണം അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
  • ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
  • വേനൽ അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
  • ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ്
  • സംസ്ഥാനതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ്

ചാർജ്


പദ്ധതിയുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ സ്റ്റേറ്റ് നോഡൽ ഓഫീസർ - SPC പ്രോജക്റ്റ് ആണ്. 1999 കേരള കേഡറിലെ മുതിർന്ന പോലീസ് ഓഫീസറായ പി വിജയൻ ഐപിഎസ് ആണ് എസ്പിസി പ്രോജക്റ്റിന്റെ ആദ്യ (നിലവിലുള്ള) സംസ്ഥാന നോഡൽ ഓഫീസർ.

ഓരോ ജില്ലയിലും അനുയോജ്യമായ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ നോഡൽ ഓഫീസറായി നിയമിക്കും. SPC സ്‌കൂളുകൾ ഉള്ളിടത്തെല്ലാം, അധികാരപരിധിയിലുള്ള ലോക്കൽ പോലീസ് ഇൻസ്‌പെക്ടറെ പോലീസ് സ്റ്റുഡന്റ് ലെയ്‌സൺ ഓഫീസറായി (PSLO) നിയോഗിക്കുന്നു, സ്കൂളുകളിൽ പരേഡ് പരിശീലനം നൽകുന്നതിനായി ഡ്രിൽ ഇൻസ്‌ട്രക്ടർ (DI), അഡിഷണൽ ഡ്രിൽ ഇൻസ്‌ട്രക്ടർ (ADI) എന്നിവരും സ്കൂൾ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ(CPO), അഡിഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ (ACPO) എന്നിവരെയും ചുമതല നിവഹിക്കുന്നു.