സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, പുതുപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


ഇന്നലെ പ്രളയവും നിപ്പയും വന്നു പോയ്
ഇന്നിതാ കൊറോണയാം സൂക്ഷ്മാണുവും
 മാനവ ജീവിത ശൈലികൾ ഒക്കെയും
ഈ അണുവിന്റെ ഭീതിയിൽ ഒളിച്ചിടുന്നു.
കാലം ഇത് മറ്റൊരു കാലം
അതിജീവനത്തിന്റ കാലം
മഹാമാരി നിറഞ്ഞാടും കാലം
പൂജകൾ ഇല്ല കുർബാനയും ഇല്ല
അഞ്ചു നേരത്തിലെ നിസ്‌ക്കാരവുമില്ല
കാപട്യ കച്ചവടം വരുമാനം ആക്കിയ ആൾ
ദൈവങ്ങൾ എവിടെ കാൺമതില്ല
മാസ്ക് ധരിക്കണം കൈകൾ കഴുകേണം
വീട്ടിൽ ഒതുങ്ങണം ഓർമ്മ വേണം
 ഭയമേതുമില്ലാത്ത പരിഭ്രാന്തി ഇല്ലാതെ
മുന്നോട്ടുനീങ്ങിടാം കരുതലോടെ
കരുതിയിരിക്കാം നല്ലോരകലം അപ്പോഴും
 കാക്കണം മനസ്സിനടുപ്പവും
എങ്കിലേ നാളത്തെ നന്മയാകു.
ആരോഗ്യ ശീലങ്ങൾ ചേർത്തു വെക്കാം
അതിജീവനത്തിന്റെ പൊരുളറിഞ്ഞിടാം
അകമേ മനുഷ്യത്വ തിരി കൊളുത്താം
ഓർമ്മിച്ചു നിന്നിടാം പൊരുതി
മുന്നേറിടാം ഈ അണുവിന്റെ
നാശത്തിൽ എത്തും വരെ ......

 

DRUPATH.S.VICKY
5A C .M .S .H .S Puthuppally
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത