ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി എന്ന താൾ എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകരാജ്യങ്ങളെ കീഴടക്കിയിരിക്കുന്നു.മനുഷ്യരുടെ ഉള്ളിലേക്കു കടന്നുചെന്നു രോഗങ്ങൾ സൃഷ്ടിക്കുന്നു.ചുമ,പനി,ജലദോഷം തുടങ്ങിയവയാണ് ഈ രാക്ഷസന്റെ ലക്ഷണങ്ങൾ .ഈ രാക്ഷസൻ ഭൂമിയിൽ താണ്ഡവമാടിയപ്പോൾ ലോകത്തു മരണ സംഖ്യാ ലക്ഷങ്ങൾ കടന്നു.കൊറോണ രാക്ഷസൻ ലോകസഞ്ചാരം നടത്താൻ തീരുമാനിച്ചപ്പോൾ ലക്ഷക്കണക്കിനുപേർ രോഗബാധിതരായി.ചൈന,അമേരിക്ക,സ്പെയിൻ,കാനഡ,ജർമ്മനി,ജപ്പാൻ,ഇന്ത്യ,ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഈ രാക്ഷസന്റെ കണ്ണ് ചെല്ലാത്ത സ്ഥലങ്ങൾ അപൂർവം.എന്താണീ രാക്ഷസനു മനുഷ്യരോടുള്ള ശത്രുത എന്നറിയില്ല.എന്നാലും ലോകരാജ്യങ്ങളെ ഇവൻ ഭീതിയുടെയും രോഗത്തിന്റെയും മുൾമുനയിൽ നിർത്തി.ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളെ ഇവൻ കൈപിടിയിലാക്കി.എല്ലാത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന അമേരിക്ക കൊറോണ മരണസംഖ്യയിലും ,വ്യാപനത്തിലും ഒന്നാമത്.ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളും ഇന്ന് ലോക്‌ഡൗണിൽ.എന്നാലുമതിജീവിക്കും എന്ന വിശ്വാസം ഉണ്ട്.പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മുടെ കൊച്ചു കേരളം ഒന്നാം സ്ഥാനത്ത്. സർക്കാർ ഉത്തരവ് പാലിക്കാൻ.കൈകൾ വൃത്തിയായി കഴുകാം.മാസ്കുകൾ ധരിക്കാം.സാമൂഹിക അകലം പാലിക്കാം.വൈറസ് പടരുന്ന കണ്ണി മുറിക്കാം.Break the chain അതിജീവിക്കും നമ്മളീ പ്രതിസന്ധിയും.

ജിക്സ എസ്.വിജു
9A എം എസ്എസ് എച് എസ് തഴക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം