സി ബി എം എച്ച് എസ് നൂറനാട്/Details

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/Details എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/Details എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‌കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്‌ക‌ൂളിലെ 21 ക്ലാസ് മുറികൾ ഹൈടെക് സംവിധാനം ഉള്ളതാണ്. ഹൈസ്‌കൂളിനും, യ‌ുപിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യ‌ൂടർ ലാബ‌ുകള‌ുണ്ട്. മൂന്ന് ലാബുകളിലുമായി അറ‌ുപതോളം കമ്പ്യ‌ൂട്ടറ‌ുകള‌ുണ്ട്. ഹൈസ്‌കൂൾ ലാബില‌ും, ഹയർ സെക്കന്ററി ലാബില‌ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്‌കൂളിലെ ക‌ുട്ടികള‌ു‌ടെ യാത്ര സൗകര്യത്തിനായി നാല് ബസ്സ‌ുകൾ വിവിധ റ‌ൂട്ട‌ുകളിൽ ഓട‌ുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ക്രിക്കറ്റ് പരിശീലനത്തിന് നെറ്റ് സൗകര്യം, വോളിബാൾ കോർട്ട്, ത്രോബോൾ,സോഫ്‌റ്റ്ബോൾ പരിശീലനത്തിന‌ുള്ള സൗകര്യം, സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യം എന്നിവ ഉണ്ട്. മാനേജർ ശ്രീമതി ജയശ്രീ തമ്പി 3 ലക്ഷം രൂപയോളം ചെലവഴിച്ച് സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് സെറ്റ് അനുവദിച്ചു. പത്തനാപുരം സ്വദേശിയായ ശ്രീ തങ്കച്ചനാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് മാവേലിക്കര സബ്‌ജില്ലയിൽ ബാൻഡ് സെറ്റ് ഉള്ള ഒരേ ഒരു സ്‌കൂൾ ആണ് സിബിഎം