ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/വിദ്യാരംഗം
വിദ്യാരംഗംകലാസാഹിത്യവേദി
~~~
യുപി, ഹൈസ്കൂൾ അധ്യാപകരോടൊപ്പം ചേർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൺവീനർ ആയി സാറാമ്മ ടീച്ചർ പ്രവർത്തിക്കുന്നു. വായനയ്ക്കും എഴുത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി കവിത ആലാപനവും, പോസ്റ്റർ രചനയും, പരിസ്ഥിതിദിന മുദ്രാവാക്യങ്ങളും ചെയ്യിച്ചു
പി എൻ പണിക്കർ അനുസ്മരണാർത്ഥം വായനദിനം മാവേലിക്കര എംഎൽഎ എംഎസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എന്റെ ഇഷ്ട പുസ്തകം, കഥയെഴുത്ത്, കാവ്യാഞ്ജലി, പുസ്തകച്ച ങ്ങാത്തം, ആശംസ കാർഡ് നിർമ്മാണം, ഓൺലൈൻ ക്വിസ് മത്സരം, എഴുത്തുകാരെ അറിയുക എന്നിവ ജൂൺ19 മുതൽ 26 വരെ വായന വാരാഘോഷം ആയി ചെയ്തു. ജൂലൈ5ന് പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ ബ്ലസൻ ചെറിയനാട് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും, ബഷീർ അനുസ്മരണവും നടത്തി, ബഷീർ കൃതികളെ പരിചയപ്പെടുത്തുക യുണ്ടായി.
വീടൊരു വിദ്യാലയവുമായി ബന്ധപ്പെടുത്തി പത്രവും ലൈബ്രറി പുസ്തകവും വായിച്ച് പുതിയ പദങ്ങൾ കണ്ടെത്താനും, ഡയറിക്കുറിപ്പ് എഴുതാനും കൊടുത്തു. സെപ്റ്റംബർ 21 രാജ്യാന്തര സമാധാന ദിനവുമായി ബന്ധപ്പെട്ട് മുഖപ്രസംഗവും, ഉപന്യാസരചനയും നൽകി. സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനത്തിൽ ഒരു സഞ്ചാരസാഹിത്യ കാരനെ പരിചയപ്പെടുത്തി, നിങ്ങൾ നടത്തിയ യാത്രാവിവരണം തയ്യാറാക്കാൻ കൊടുത്തു. ഒക്ടോബർ 1 വയോജന ദിനത്തിൽ കുട്ടികൾ വീട്ടിലെ പ്രായമായവരെ ആദരിച്ചുകൊണ്ട് പ്രതിജ്ഞ എടുത്തു. ഉപന്യാസ രചന നടത്തി. ഒക്ടോബർ രണ്ടിന ബാപ്പുജി കഥകൾ വായിച്ച് ജീവിതത്തിൽ സന്ദേശം പകർത്തുവാനും, മഹത് വചനങ്ങൾ എഴുതുവാനും കൊടുത്തു. ഓൺലൈൻ പഠനം, കോവിഡ് സാഹചര്യം, ആരോഗ്യസംരക്ഷണം ഇവയ്ക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഒക്ടോബർ ഒൻപത് തപാൽ ദിനത്തിൽ കത്തെഴുത്ത് നടത്തി.
നവംബർ ഒന്ന് കേരള പിറവിക്ക് ഒരു പിറന്നാൾ ആശംസ, കൊളാഷ് നിർമാണം, ഭരണരംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ചെയ്യുവാൻ കൊടുത്തു.
=======