സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/സയൻസ് ക്ലബ്ബ് എന്ന താൾ സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

     കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.ഈ ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നു.ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്.

സൗകര്യങ്ങൾ

   സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്.ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.ടെസ്റ്റ് ട്യൂബുകൾ,ഗ്ലാസുകൾ,സ്പിരിറ്റ് ലാമ്പ്,ലെൻസുകൾ,മൈക്രോസ്കോപ്പ്,വിവിധ തരം ആസിഡുകൾ,ബീക്കറുകൾ എന്നിങ്ങനെ ഒരു സയൻസ് ലാബിൽ വേണ്ടതായ എല്ലാ സാധനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

പ്രവർത്തനങ്ങൾ

   മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു.പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.ചെറിയ ചർച്ചകൾ നടത്തുന്നു.വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.

ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്.ടെലസ്കോപ്പിലൂടെ ആകാശത്തെ അടുത്ത് കാണുവാനും,ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു.