ജി എൽ പി എസ് മേപ്പാടി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ അധ്യാന വർഷവും ചാന്ദ്രദിനവുമായി ബന്ധപ്പെട്ടാണ് ശാസ്ത്രക്ലബ്ബ് രൂപീകരിക്കുന്നത് . ഒന്നു മുതൽ നാലു വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ ശാസ്ത്ര ക്ലബ്ബിലേക്ക് സെലക്ട് ചെയ്യുന്നു. ശാസ്ത്ര അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുന്നു.

ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, പതിപ്പ് നിർമ്മാണം, ശാസ്ത്ര ഗവേഷകരും ആയുള്ള അഭിമുഖം, ക്വിസ് മത്സരം, രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം, അമ്പിളിമാമന് കത്തെഴുതൽ, സ്റ്റിൽ മോഡൽ എന്നിവ ചെയ്യുന്നു. മാസത്തിലൊരിക്കൽ ശാസ്ത്ര ക്ലബ്ബിൽ ഉള്ള കുട്ടികൾ ഒത്തുകൂടി നൂതന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നു. ലഘു പരീക്ഷണങ്ങൾ നടത്തുന്നു. യുറീക്ക വിജ്ഞാനോത്സവം ത്തിൽ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്ന ക്വിസ് മത്സരം നടത്തുന്നു. വായു ജലം മണ്ണ് ഇവയുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. പോസ്റ്റർ നിർമ്മാണം പതിപ്പ് ചുമർ പത്രിക എന്നിവ ഓരോ ക്ലാസിലും നടത്തുന്നു. ഒന്നാം ക്ലാസിലെ യും രണ്ടാം ക്ലാസിലെ യും കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് ലഘുപരീക്ഷണങ്ങൾ നൽകുന്നു. മൂന്ന് നാലിലെ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ നടത്തുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിത്ത് മണ്ണ് ശേഖരണങ്ങൾ നടത്തുന്നു.