പി എസ് എച്ച് എസ് ചിറ്റൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1893 ൽ 19-ാംനൂറ്റാണ്ടിന്റെ അവസാനത്തിൽ ശോകനാശിനിയുടെ തീരത്ത് സി.വി കൃഷ്ണയ്യർ ബ്രാഹ്മണബാലൻമാർക്ക് വേദം പഠിക്കുവാൻ ഗുരുകുല മാതൃകയിൽ സ്ഥാപിച്ചതാണ് നിലവിലുള്ള പാഠശാല സംസ്കൃത ഹൈസ്കൂളിന്റെ ആദ്യ രൂപമായ വേദപാഠശാല. 1920 ആവുമ്പോഴേക്കും വേദപാഠശാല ദക്ഷിണേന്ത്യയിലെതന്നെ പ്രസിദ്ധമായ സംസ്കൃതപഠനകേന്ദ്രമായി. ഇപ്പോഴും ഇവിടെയുള്ള സംസ്കൃത ലൈബ്രറി അതിനുള്ള തെളിവാണ്.

ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി 1951-ൽ ഇത് മോഡേൺ സ്കൂൾ കൂടി ആവുന്നുണ്ട്. സ്വാമി ആത്മാനന്ദയാണ് ഇതിനു മുന്നിൽ നിന്നത്. ബഹു .കേരള ഗവർണർ വി വി ഗിരി 1963[1] ലായിരുന്നു ഇന്ന് കാണുന്ന പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‍തത് .സംസ്കൃതം ഒന്നും രണ്ടും പേപ്പറുകളായി പഠിപ്പിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത്. 1951 തൊട്ടുള്ള കാലയളവിലും സ്കൂളിനോട് ചേർന്ന് വേദപാഠശാല പ്രവർത്തിച്ചിരുന്നു. 1990 നു ശേഷമുള്ള വർഷത്തിൽ ഇവിടത്തെ വേദപാഠശാലയുടെ പ്രവർത്തനം നിന്നു പോയി. ഇപ്പോഴും കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട സംസ്കൃത വിദ്യാലയമായി പാഠശാല ഹൈസ്ക്കുൾ പ്രവർത്തിക്കുന്നു. പി എസ് എച്ച് എസ് ചിറ്റൂർ എന്നാണ് ഇപ്പോൾ സ്കൂളിന്റെ യഥാർത്ഥ പേര്. 1937 വരെ പ്രഗൽഭരായ വ്യക്തികളടുങ്ങുന്ന സ്വകാര്യ ട്രസ്റ്റിന്റെ കീഴിലായിരുന്നു വിദ്യാലയം (പാഠശാല വെൽഫെയർ ട്രസ്റ്റ് ) . സ്കൂളിന്റെ മുന്നോട്ടു പോക്കിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ശ്രീ പിച്ചു അയ്യർ ,ശ്രീ വൈദ്യനാഥ അയ്യർ, ശ്രീ വി.കെ കേരള വർമ്മ എന്നിവരെല്ലാം ട്രസ്റ്റ് അംഗങ്ങളായിരുന്നു. പിന്നീട് വിദ്യാലയം കൊച്ചി മഹാരാജാവ് ഏറ്റെടുക്കുകയും അതിനു ശേഷം കൊച്ചിൻ ദേവസ്വം ബോർഡിന്റെ മാനേജ്മെന്റിന്റെ കീഴിൽ വരുകയും ചെയ്തു.

  1. സ്കൂൾ വരാന്തയിലുള്ള ഫലകത്തിൽ പതിപ്പിച്ചിട്ടുണ്ട് .