എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് കെ.പി.എം.എച്ച്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം എന്ന താൾ എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടസ്വപ്നം

ഒരുനാളും മറക്കാത്ത മധുരസ്വപ്നങ്ങൾ
എനിക്കായ് തന്ന പ്രിയ കൂട്ടുകാരാ
സ്വപ്നമാം വീഥിയിൽ ഞാൻ ഇന്നും
തിരയുന്നു നിൻ മുഖം മാത്രം

വരും ജന്മത്തിലെങ്കിലും
നിന്റെയാകാൻ ആശിക്കുന്നു.
നിന്നിൽ പടരാൻ നിൻ മൊഴി കേൾക്കാൻ
എന്മനം തുടിക്കുന്നു

നിന്റെ മാത്രമായി മാറിയ നാളുകൾ
ഞാൻ ഇന്നും ഓർമയിൽ സൂക്ഷിക്കും
നിൻ കൺകളിൽ തുടിക്കും സ്നേഹബന്ധം
ഇന്ന് എനിക്ക് തടവറയാകുന്നു.

എല്ലാം മറന്നുപോയ ആ നാളുകൾ
തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടും
അതിനായ് വീണ്ടും
കൊതിക്കുന്നു ഞാൻ

ഷാൻവിയോ സൈനിച്ചൻ
8 D എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത