എസ് എൻ ബി എം ജി യു പി സ്കൂൾ മേലടി /ചരിത്രം
1960 - 61 ഇൽ ശ്രീനാരായണ ഭജന സംഘം പ്രവർത്തകർ പ്രതിഫലമില്ലാതെ അറുപത്തിനാല് കുട്ടികളെ സ്കൂൾ ആരംഭിച്ചു വീടുകൾതോറും പാത്രങ്ങളിൽ ശേഖരിച്ച് വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി കൊടുത്തു പോന്നു .മുഖ്യമന്ത്രി നിവേദക സംഘത്തിന് ഉറപ്പുകൊടുത്ത പ്രകാരം 1961 മേലടിയിൽ ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ചുകൊണ്ട് അനന്ത കുറുപ്പ് മാസ്റ്റർ ,മൂസ മാസ്റ്റർ ,ചിരുത ടീച്ചർ എന്നിവർ പ്രസ്തുത സ്കൂളിൽ ഏകാധ്യാപകരായി സേവനമനുഷ്ഠിച്ച വരാണ് 1965 ൽ സർക്കാർ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. ശ്രീനാരായണ സംഘം സ്ഥലം സൗജന്യമായി . 1964 മുതൽ 25 വർഷത്തോളം കിഴൂർ സ്വദേശിയായ എ പി കുഞ്ഞിരാമൻ മാസ്റ്റർ പ്രധാനധ്യാപകനായിരുന്നു. 1978 ൽ ഓടിട്ട രണ്ട് കെട്ടിടങ്ങൾ കൂടി ആരംഭിക്കുകയും കിണറും വാട്ടർ ടാങ്ക് സൗകര്യവും നിലവിൽ വരികയും ചെയ്തു. പി .ടി.എ സഹകരണത്തേടെ 1980 ൽ പടിഞ്ഞാറ് ഭാഗത്ത് ഓലഷെഡ് നിർമ്മിച്ചു. 1970 ൽ വിദ്യാലയത്തിൽ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളിലായി ഏകദേശം 550 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ശ്രീ കെ പി ചന്ദ്രൻ ഇപ്പോഴത്തെ പ്രധാന അധ്യാപകൻ.