സമൂഹം.എച്ച്.എസ്.എൻ .പറവൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളുടെ സാഹിത്യപരവും സർഗ്ഗാത്മകവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളുടെ സാഹിത്യപരവും സർഗ്ഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് രൂപം കൊടുത്തതാണ് വിദ്യാരംഗം കലാ സാഹിത്യവേദി. എല്ലാ വർഷവും നിരവധി പ്രവർത്തനങ്ങൾ ഇത് വഴി നടത്തി വരുന്നു. കാവ്യമഞ്ജരി, നാടൻപാട്ട്, രചനാമത്സരങ്ങൾ തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. ഉപജില്ലാതല മത്സരങ്ങളിലും ശില്പശാലകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാനതല നാടക ശിൽപ്പശാലയിൽ ഈ വിദ്യാലയത്തിലെ ഫർസാന ഷമീർ പങ്കെടുത്തിട്ടുണ്ട്. June 19 വായനാ ദിനം സമുചിതമായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തി. വായനാ ദിനവുമായി ബന്ധപ്പെട്ട് മുൻകൂട്ടി ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പ്രവർത്തനങ്ങൾ നൽകിയിരുന്നു. കവിതാലാപനം, കഥ അവതരണം., പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ മത്സരങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയിരുന്നു. June 19 ന് വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി വായനാ വാരാചരണ പരിപാടികൾ ആരംഭിച്ചു. വായനാവാരാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് കണ്ണൂർ ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ വി.ചന്ദ്രബാബുവാണ്. വായനാ ദിനസന്ദേശം നൽകിയത് ബാലസാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറമാണ്. തുടർന്ന് വായനാദിനമത്സര ഇനങ്ങളിൽ മികവ് പുലർത്തിയ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചു. വായനാവാരാചരണത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കുട്ടികൾക്ക് വായിക്കാനായി നിരവധി ചെറുകഥകൾ ക്ലാസ്സ് ഗ്രൂപ്പുകൾ വഴി കൈമാറിയിരുന്നു. 2021 ജൂൺ 19 ൽ നടന്ന വായനാദിനത്തിന്റെ വീഡിയോ ലിങ്ക്