ജി.എച്ച്.എസ്.തടിക്കടവ്/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്ബ്
അതിരുകളില്ലാതെ അതിഥികളെത്തി;
ഹിന്ദിയെ ഹൃദയത്തിലേറ്റി കുട്ടികൾ
ഹിന്ദി പക്ഷാചരണത്തിൽ തടിക്കടവ് ഗവ.ഹൈസ്കൂൾ ഓൺലൈൻ ക്ലാസ്സുകളിൽ അതിഥികളായെത്തിയത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.ഹിന്ദി പക്ഷാചരണത്തിൻ്റെ ഭാഗമായി 14 ദിവസം നീണ്ടു നിന്ന പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.അധ്യാപകർ, സാഹിത്യകാരൻമാർ,ഡോക്ടർമാർ, പത്രപ്രവർത്തകർ,വിദ്യാർഥികൾ എന്നിവരൊക്കെ കുട്ടികളുമായി സംവദിക്കാനെത്തിയവരുടെ കൂട്ടത്തിലുണ്ട്.
ഡോ.പർമാൺ സിങ്(റീജിയണൽ ഡയറക്ടർ,സെൻട്രൽ ഹിന്ദി ഇൻസ്റ്റ്യൂട്ട് മൈസൂർ കേന്ദ്രം),സുധാ സിങ് (അധ്യാപിക,കവയിത്രി ഉത്തർപ്രദേശ്),ഡോ.ശാം കിഷോർ പാണ്ഡേ(സാഹിത്യകാരൻ,വാരാണസി, ഉത്തർപ്രദേശ്),ദേവിദാസ് പാണ്ഡുരംഗ് സാഥേ(അധ്യാപകൻ,വർധ)
അനന്ത് റാം ചൗബേ(കവി,ജബൽപുർ, മധ്യപ്രദേശ്)ഡോ.ധീരജ്ഭായ് വൺകർ (കോളേജ് അധ്യാപകൻ അഹമ്മദാബാദ്, ഗുജറാത്ത്),ഡോ.ജയാശർമ്മ(രാജസ്ഥാൻ)
സുകഞ്ചൻ മാജീ (പത്രപ്രവർത്തക,മുംബൈ),വിദ്യാർഥിനികളായ യശസ്വി ഗായ്ധനേ(സേലു,മഹാരാഷ്ട്ര),നിഷു (ഹരിയാന),ആസ്താ മുജാവ്ദിയ (മധ്യപ്രദേശ്),മന്നു(ജമ്മു-കശ്മീർ),സമീക്ഷ മധുകർ റാവ് ഭുസാരി (നാഗ്പൂർ,മഹാരാഷ്ട്ര),അദിതി പാംഥരി (ഡെറാഡൂൺ,ഉത്തരാഖണ്ഡ്),ട്വിങ്കിൾ കോലി(ന്യൂഡൽഹി)എന്നിവരാണ് അതിഥികളായെത്തിയത്. വിവിധ ഭാഷകൾ സംസാരിക്കുന്ന ഭാരതീയരെ ഒറ്റച്ചരടിൽ കോർക്കാൻ ഹിന്ദിയിലൂടെ സാധിക്കുമെന്ന് ഇതിലൂടെ തിരിച്ചറിയുകയായിരുന്നു കുട്ടികൾ.സ്കൂൾ ഹിന്ദി മഞ്ച് കൺവീനർ എൻ.ബിജുമോൻ നേതൃത്വം നൽകി.
സമാപന സമ്മേളനം തളിപ്പറമ്പ നോർത്ത് ബി.ആർ.സി.ട്രെയ്നർ കെ.ബിജേഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻ്റ് ബേബി തറപ്പേൽ അധ്യക്ഷത വഹിച്ചു.രാഷ്ട്രഭാഷാ പ്രചാർ സമിതി വർധയുടെ ജോയിൻ്റ് സെക്രട്ടറി ഡോ.ഹേംചന്ദ്രജി വൈദ്യ മുഖ്യാതിഥിയായി.വാർഡ് മെമ്പർ മനു തോമസ്, മദർ പി.ടി.എ.പ്രസിഡൻ്റ് ജ്യോതി രാജൻ,പ്രഥമാധ്യാപകൻ സുരാജ് നടുക്കണ്ടി,കെ. ജെ.ജോസഫ്,ദേവിപ്രിയ വിനോദ്, നോയൽ ജോസഫ് ടിറ്റോ, എൻ.ബിജുമോൻ,ബിന്ദു തോമസ്, എന്നിവർ സംസാരിച്ചു.