ഗവ.എൽ പി എസ് കയ്യൂർ/എന്റെ ഗ്രാമം

17:50, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskayyoor (സംവാദം | സംഭാവനകൾ) (''''കയം ഉള്ള ഊര് എന്ന പേരിൽ നിന്നാണ് കയ്യൂര് രൂപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കയം ഉള്ള ഊര് എന്ന പേരിൽ നിന്നാണ് കയ്യൂര് രൂപംകൊണ്ടത് .കേരളത്തിലെമ്പാടും അറിയപ്പെടുന്ന ഒരു ഇതിഹാസ പുരുഷനാണ് കുളപ്പുറത്ത്  ഭീമൻ.വീട്ടുപേരാണ് കുളപ്പുറത്ത് .ഈ പ്രദേശത്തെ പ്രശസ്തമായ നായർ തറവാടുകളിൽ ഒന്നാണ് കുളപ്പുറത്ത് .ഭീമൻ റെ മാതാപിതാക്കളും ബന്ധുക്കളും സാധാരണ വലിപ്പമുള്ള ആളുകളായിരുന്നു.ചെറുപ്പം മുതൽക്കേ അസാമാന്യമായ കരുത്താണ് ഭീമൻ പ്രകടിപ്പിച്ചിരുന്നത്.കുളി കഴിഞ്ഞു വരുമ്പോൾ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഭീമൻ ക്ഷുഭിതൻആകുമായിരുന്നു.അതുകൊണ്ട് അമ്മ ഒരു തന്ത്രം പ്രയോഗിച്ചു.അവർ കുളക്കരയിൽ  നെന്മണികൾ,അരിമണികൾ വിതറുക പതിവായിരുന്നു.മുഴുവൻ മണികളും പെറുക്കിയെടുത്ത് അതിനുശേഷമേ ശേഷം മാത്രമേ ഭീമൻ വീട്ടിലേക്ക് മടങ്ങിയിരുന്നു ഉള്ളൂ.ഈ സമയം കൊണ്ട് ഭക്ഷണം തയ്യാറാക്കാനും കഴിയുമായിരുന്നു