ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്.
ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ
- സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.
- വിഷയത്തിൽ പ്രായോഗിക ജ്ഞാം പ്രദാനം ചെയ്യുക.
- വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ഭാവന, സർഗാത്മകത എന്നിവ വളർത്തുക.
- ജനാധിപത്യ മൂല്യങ്ങളും, സഹിഷ്ണുത, സമത്വം, സാതന്ത്ര്യം,നേതൃഗുണം തുടങ്ങിയ ഗുണഗണങ്ങൾ വളർത്തിയെടുക്കുക.
- പൗരബോധം ഉണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
സമീപകാല പ്രവർത്തനങ്ങൾ
- ഹിരോഷിമാ ദിനാചരണം - 2021 ആഗസ്റ്റ് 06 - യുദ്ധവിരുദ്ധ സന്ദേശം
- സ്വാതന്ത്ര്യദിനാഘോഷം 2021 ആഗസ്ത് 15
- ലോക മനുഷ്യാവകാശ ദിനാചരണം 2021 ഡിസംബർ 10