ജി എച്ച് എസ് എസ് ചോറോട് /ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്രത്തോട് കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്നതിനും യുക്തി ചിന്തയിലേക്ക് നയിക്കുന്നതിനും പര്യാപ്തമായ രീതിയിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സജീവമായി നടക്കുന്നു. ഗണിത ശാസ്ത്ര ക്വിസ്, ഗണിത പാറ്റേൺ നിർമാണം, സെമിനാറുകൾ, ദിനാചരണങ്ങൾ, പഠനോപകരണങ്ങളുടെ നിർമാണം, തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുന്നു. "സ്കൂൾ മാത്തമാറ്റിക്സ് സ്റ്റഡി ഗ്രൂപ്പ് " എന്ന ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഗണിതവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തിവരുന്നു. ഗണിത ശാസ്ത്രത്തിൽ വിശേഷിച്ചും ജ്യാമിതിയിൽ കുട്ടികളുടെ ശേഷിയും താൽപര്യവും കൂട്ടാനുതകുന്ന നിരവധിയായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ സഹദേവൻ മാസ്റ്റർ കെ പിയുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടിയാണ് അവസാനമായി നടന്നത്.