കുന്നുമ്മക്കര ​ എം എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16237-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 9ദിവസം നീണ്ട ചന്ദ്രയാത്രയുടെ ദൃശ്യവിവരണം വീഡിയോ കാണിച്ചു .ചാന്ദ്രദിനത്തെ കുറിച്ചുള്ള പാട്ടുകൾ അവതരിപ്പിച്ചു.ക്വിസ് നടത്തി.റോക്കറ്റ് നിർമ്മിക്കുന്ന വീഡിയോ കാണിച്ചു. കുട്ടികൾ പേപ്പർ കൊണ്ട് നിർമ്മിച്ചു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിവരണം തയ്യാറാക്കി അവതരിപ്പിച്ചു. സുഡോക്കോ പക്ഷിയെ നിർമ്മിച്ചു.കോവിഡ് കരുതലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്ന വീഡിയോകൾ അയച്ചു തന്നു. പോഷക സമ്പുഷ്ടമായ ആഹാരത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കൊളാഷ് നിർമ്മിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. ഗാന്ധി വേഷം ധരിച്ചു. പാട്ടുകൾ പാടി. ക്വിസ് നടത്തി. ഇലക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ ഭാഗമായി ഇലക്കറിയായി ഉപയോഗിക്കുന്ന ചെടികൾ നട്ടു. മൈക്രോ ഗ്രീൻ ഉണ്ടാക്കി ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. ഡൈലി ക്വിസ് നടത്തി.പാകം ചെയ്തു കഴിക്കുന്ന പച്ചക്കറികൾക്ക് ഗുണമേന്മ കുറയുന്നു എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും പാചകം ചെയ്യാതെ തയ്യാറാക്കാവുന്ന വിഭവമായ പച്ചക്കറി സാലഡ് തയ്യാറാക്കി ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു.