വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി

20:34, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44065 (സംവാദം | സംഭാവനകൾ)




ഓ‌ലത്താന്നിഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി
വിലാസം
ഓലത്താന്നി

തിരുവന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
14-12-201644065



ചരിത്രം

നെയ്യാറ്റിന്‍കര താലൂക്കില്‍ ഓ‌ലത്താന്നി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് വിക്ടറി വി.എച്ച്.എസ്. എസ് . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. . 1964 ഒരു അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ദീര്‍ഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹര്‍മായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് , എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂള്‍ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

ഭൗതികസൗകര്യങ്ങള്‍

5.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി , റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് , എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂള്‍ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാരവുമാണ്.


വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു. എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി കുട്ടികള്‍ അവരുടെ വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.



ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്. എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.

വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍

'സാഹിത്യ ക്ല ബ്ബ്'

അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.

മാനേജ്മെന്റ്

VICTORY GROUP OF INSTITUTIONS ((TRUST)
Present Manager: Mr. D. Rejeev

മുന്‍ സാരഥികള്‍

Shri. GANGADHARAN NAIR

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

olathanni is near nta <googlemap version="0.9" lat="8.385431" lon="77.084627" zoom="14" width="350" height="350" selector="no" controls="none"> (V) 8.373798, 77.081881, vhss olathani </googlemap>