എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) ('== സ്കൂൾ കലോത്സവം == കേരളത്തിലെ സ്കൂൾ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ കലോത്സവം

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്‌[1]. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു.

സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്