ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇളവട്ടം ദേശത്തു പൊന്മുടിമലയുടെ അടിവാരത്ത് തികച്ചും ശാന്തമായി ഒഴുകുന്ന കരമന ആറിന്റെ പ്രധാന പോഷക നദിക്കരയിൽ UP ,HS വിഭാഗങ്ങളിലായി ബി ആർ എം എച് എസ് ന്റെ കെട്ടിട സമുച്ചയം മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത്‌ വ്യാപിച്ചു കിടപ്പുണ്ട് . 1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ്‌ റെഗുലസ് മെമ്മോറിയൽ എന്നാണ്ഇതിന്റെ സ്ഥാപക മാനേജർ ശ്രീ ബി ജോൺസൻ റെഗുലസ് അവറുകളുടെ പിതാവാണ് ബർണബാസ്‌ റെഗുലസ് അവറുകളാണ്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ വി ബി ജോസഫ് റെഗുലസ് അവറുകളു൦ ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ അവറുകളുമാണ്. ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു. 1964-64-ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.പ്രശക്തരായ പലരും ഇവിടെ വിദ്യാർത്ഥികളയിരുന്നു