ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബി.എ.ആര്. എച്ച്. എസ്. ബോവിക്കാൻ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ കഥ എന്ന താൾ ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ കഥ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ കഥ

രാമപുരം എന്ന അതിസുന്ദരമായ ഗ്രാമത്തിലാണ് രാജു ജീവിച്ചിരുന്നത്. രാജുവും ഭാര്യ രമ്യയും മകൻ റാമും ഒരു ചെറിയ കുടിലിലാണ് താമസം. അവർ ആ ഗ്രാമത്തിലെ ഏറ്റവും താഴ്ന്ന നിലയിലും ദരിദ്രരായിരുന്നു. അതുകൊണ്ട് തന്നെ രാജുവിന്റെ കുടുംബം വളരെ അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തിരുന്നു. ആ നാട്ടിലെ നീതിപീഠവും സമ്പന്നർക്കുള്ളതായിരുന്നു. അതിനാൽ അവർക്ക് ഒരു സഹായവും ഉദ്യോഗസ്ഥരിൽനിന്നും കിട്ടിയില്ല.രാജുവും കുടുംബവും പരസ്യമായി അവഗണിക്കപ്പെട്ടു. നാട്ടുകാർ രാജുവിനെ ഒപ്പം പണിക്കു കൂട്ടില്ല. സ്ത്രീകളാണെങ്കിൽ രമ്യയെ ഒന്നിച്ചു കൂട്ടില്ല എന്ന് മാത്രമല്ല, കാണുമ്പോൾത്തന്നെ അവളെ ആക്രോശിക്കും റാമിനെയാണെങ്കിൽ കുട്ടികൾ കളിക്കാൻ കൂട്ടില്ല. റാമിന് അത് വളരെ വിഷമമാകും.

ഒരു ദിവസം നാട്ടുകാരുടെ അവഗണന, പരിഹാസം, കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ തുടങ്ങിയവ സഹിക്കവയ്യാതായപ്പോൾ രാജുവും രമ്യയും മകനെ അറിയിക്കാതെ അവൻ ഉറങ്ങിയപ്പോൾ ആത്മഹത്യ ചെയ്തു! റാം ഉണർന്നപ്പോൾ അച്ഛനെയും അമ്മയെയും കാണുന്നില്ല. പുറത്തിറങ്ങി നോക്കുമ്പോൾ അതാ, അച്ഛനും അമ്മയും മരിച്ചനിലയിൽ !.റാം പൊട്ടിക്കരഞ്ഞുപോയി. നാട്ടുകാർ വിവരമറിഞ്ഞു. വന്നവർ വന്നവർ ചിരിക്കുന്നു, പരിഹസിക്കുന്നു, മടങ്ങുന്നു. റാമിന് സഹിക്കാനായില്ല.വിഷമവും ദേഷ്യവും വാശിയുമായി. കർമങ്ങൾക്കൊടുവിൽ റാം നാടുവിട്ടു. അലഞ്ഞുതിരിഞ്ഞു ഒടുവിൽ ഒരു ടീച്ചറുടെ മുന്നിൽ ചെന്നെത്തി. ടീച്ചർ അവനിൽ നിന്ന് ചോദിച്ചറിഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി. അവർ അവന് ഭക്ഷണവും ഉടുപ്പും എല്ലാം നൽകി വളർത്തി. വിദ്യാഭ്യാസവും നൽകി. പഠിപ്പിച്ചു പഠിപ്പിച്ചു അവനെ ഒരു ഡോക്ടർ ആക്കി എടുത്തു.

രാമപുറത്താകട്ടെ, ആളുകൾ രോഗത്തിനടിമയായി മരിക്കാൻ തുടങ്ങി. അവിടെയാണെങ്കിൽ ആശുപത്രിയോ, ഡോക്ടറോ ഒന്നുമില്ല. വൈദ്യത്തിലൂടെ രോഗം പൂർണമായും മാറുന്നില്ല. നീതിപീഠത്തിന്റെ സഹായത്താൽ ആശുപത്രി പണിതു. ആശുപത്രി മാത്രം പോരല്ലോ, ഡോക്ടറും വേണ്ടേ?

ഉദ്യോഗസ്ഥരുടെ തിരച്ചിലിനൊടുവിൽ കിട്ടി ഒരു നല്ല ഡോക്ടറെ, ഡോക്ടർ :റാം. അവർ അവനെ രാമപുരത്തേക്ക് കൊണ്ടുവന്നു. വളർന്നു വലുതായ റാമിനെ ആ നാട്ടുകാർക്ക് മനസ്സിലായില്ല. റാം അവർക്ക് വേണ്ട മരുന്നുകൾ നൽകി രോഗം മാറ്റി. നാട്ടുകാർക്ക് റാമിനോട് ബഹുമാനമായി.

ഒരു ദിവസം ആ നാട്ടുകാർ മനസ്സിലാക്കി, ഡോക്ടർ റാം പണ്ട് നാടവിട്ടുപോയ ആ കുട്ടി റാം ആണെന്ന്, രാജുവിന്റെയും രമ്യയുടേയും മകനാണെന്ന്. എല്ലാവർക്കും അതിശയമായി, അത്ഭുദമായി, ആകാംഷയായി. നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ ചോദിച്ചു :നീയോ, എങ്ങനെ?. റാം പറഞ്ഞു :നിങ്ങളുടെ അവഗണയാണ് എന്നിൽ വാശി നിറച്ചത്. നാടുവിടാൻ പ്രേരിപ്പിച്ചത്. ഒരു വിധത്തിൽ പറഞ്ഞാൽ നിങ്ങളാണെന്റെ ഉയർച്ചയ്ക്ക് കാരണം. എന്റെ അതിജീവനത്തിന് കാരണം.

അതെ റാം പറഞ്ഞത് ശരിയാണ്, ഇതവന്റെ അതിജീവനമാണ്. അവഗണനയിൽനിന്നുള്ള അതിജീവനം. റാമിനെ പോലെ എത്രയോ പേരുണ്ട് ഈ ലോകത്ത് ജീവിതത്തിൽ അതിജയിച്ചവർ..


Asiyath Arsiya
10 A ബി.എ.ആര്. എച്ച്. എസ്. ബോവിക്കാൻ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ