ജി എച്ച് എസ് എസ് ചോറോട് /STEPS

16:59, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16007 (സംവാദം | സംഭാവനകൾ)

STEPS -Special Talent Enrichment Programme for Students

ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്റ്റെപ്സ് നടപ്പാക്കിവരികയാണ്. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3 3 2013 ഏഷ്യാനെറ്റ് എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു.

ലക്ഷ്യങ്ങൾ

വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തിക്കൊണ്ട് വിദ്യാലയം മികവിന് കേന്ദ്രമാക്കി മാറ്റുക.

ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുക.

പഠനത്തോടൊപ്പം കുട്ടികൾക്ക് താല്പര്യമുള്ള ഇന്നത്തെക്കാലത്ത് ഉപകരിക്കുന്ന തൊഴിലുകളിൽ പരിശീലനം നൽകുക.

സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.

അവസര സമത്വവും ലിംഗ സമത്വം ഉറപ്പുവരുത്തുന്ന സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുക.

വിവരസാങ്കേതികവിദ്യ പോലുള്ള നൂതന ബോധന സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.

മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ചേർന്ന നിലവാരത്തിലുള്ള ഉന്നതപഠനം ലഭ്യമാക്കുക.

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_ചോറോട്_/STEPS&oldid=1598451" എന്ന താളിൽനിന്ന് ശേഖരിച്ചത്