നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ് - ചരിത്രം
ജൂനിയർ, യൂത്ത് റെഡ് ക്രോസ്34. ജൂനിയർ/യൂത്ത് റെഡ് ക്രോസ് - ചരിത്രം റെഡ് ക്രോസിന്റെ പ്രവർത്തനത്തിൽ യുവാക്കളുടെ പങ്കാളിത്തവും സംഭാവനയും രസകരമായ ഒരു ചരിത്രമുണ്ട്. 1914-ൽ കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിൽ നിന്നാണ് അവരുടെ വിവാഹനിശ്ചയത്തിന്റെ ഈ ഉത്ഭവം ഉടലെടുത്തത്, സൈനികർക്ക് ബാൻഡേജുകളും ഡ്രെസ്സിംഗുകളും മറ്റ് സുഖസൗകര്യങ്ങളും ഉണ്ടാക്കിക്കൊണ്ട് സ്കൂൾ കുട്ടികൾ റെഡ് ക്രോസ് പ്രവർത്തനത്തിന്റെ മാനുഷിക പ്രവർത്തനങ്ങളിൽ ആദ്യമായി പങ്കെടുത്തപ്പോഴാണ്. ഈ ആശയം ഉടൻ തന്നെ മറ്റ് കനേഡിയൻ പ്രവിശ്യകളിലേക്കും വ്യാപിച്ചു. 1915-ഓടെ, ഈ ആശയം യൂറോപ്പിലേക്കും വ്യാപിച്ചു, അതേസമയം അമേരിക്കയിൽ പതിനൊന്ന് ദശലക്ഷം സ്കൂൾ കുട്ടികൾ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
പ്രവർത്തനങ്ങൾ
പ്രമാടം നേതാജി ഹൈ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു. 2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ :പത്തനംതിട്ട ജില്ലാ ഭരണകൂടം 2019ജനുവരി 26 ന് സംഘടിപ്പിച്ച പരേഡിലും 2019 ആഗസ്റ്റ് 15നു സംഘടിപ്പിച്ച പരേഡിലും 2020 ജനുവരി 26 നു സംഘടിപ്പിച്ച പരേഡിലും ഒന്നാം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം വഹിക്കുന്നുണ്ട്. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി. 2020-2021 വർഷം JRC രണ്ടുബാച്ചുകൾ അനുവദിച്ചു. എന്റെ മരം പദ്ധതിയിൽ പങ്കാളിയായി.
-
CLEANING
-
PLANTING TREES
-
INDEPENDENCE DAY