(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
മനുഷ്യനെ മാനുഷ്യനാക്കുകയെന്നോതി
ദൈവമിന്നെന്നേ ഭൂമിയിലെക്കു വിട്ടു
നരരുടെ മനസുകാനുവാനായി
ഭൂമി മുഴുവനിലും ചുറ്റി തിരിഞ്ഞു ഞാൻ
നരകുലത്തിനു നാശം വിതച്ചെന്നു പറഞ്ഞവർ
കൊറോണയെന്നെനിക്ക് പേരുവിട്ടു
മഹാമാരിയെന്നും വിളിച്ചു
ഞാൻ കളിയാടിടും ഈ മണ്ണിൽ
രക്ഷ നേടിടാനാകുമോ കൂട്ടരേ നിങ്ങൾക്ക്
ഒരു വഴി ഇന്നു ഞാൻ ചൊല്ലിടാം
കൈകഴുകീടു ശുചിത്യം പാലിക്കൂ
കൂട്ടം കൂടാതെ അകന്നുനിന്നീടു
വീടിനെ നാടിനെ കാത്തുരക്ഷിക്കൂ
നല്ല കർമ്മങ്ങൾ ചെയ്തിടു ഭൂമിയിൽ
നല്ലവരായി വളർന്നീടൂ കൂട്ടരേ