നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhs37012 (സംവാദം | സംഭാവനകൾ) (''''<big>*സോഷ്യൽ സയൻസ് ക്ലബ്ബ്</big>''' സാമൂഹ്യശാസ്ത്ര വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

*സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര വിഷയത്തോടുള്ള കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ സാമൂഹ്യശാസ്ത്രത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബ് രൂപീകരിക്കുന്നു.

എല്ലാ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, ക്വിസുകൾ, ബോധവൽക്കരണ ക്ലാസുകൾ, റാലി എന്നിവ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു .സ്വാതന്ത്ര്യ ദിനം,ഗാന്ധിജയന്തി ,ശിശുദിനം, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങളിൽ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു .കൂടാതെ ചരിത്ര പ്രാധാന്യമുള്ള ദിനങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ രചന, പ്രസംഗം ,ചിത്രരചന ,ഡോക്യുമെൻററി തുടങ്ങിയവ നടത്തപ്പെടുന്നു . സമകാലിക വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്വിസ് കോർണർ, അറിവിൻറെ ജാലകം, വാർത്താവലോകനം തുടങ്ങിയ പ്രത്യേക പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു. ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ ജനാധിപത്യ മര്യാദകൾ മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയുന്നു . സാമൂഹ്യശാസ്ത്രമേള ക്ക് വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നു . ചരിത്രന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുവേണ്ടി എൻറെ നാട് എന്നപ്രാദേശിക ചരിത്ര രചന പ്രവർത്തന എല്ലാവർഷവും കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു .

കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈനായി ക്വിസ് മത്സരങ്ങൾ നടത്തി കുട്ടികളെ സെലക്ട് ചെയ്യുകയും ,പ്രധാന ദിനാചരണങ്ങൾ നോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുകയും ചെയ്തു .