ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി മൂലം സ്കൂളുകൾ തുറന്നു പ്രർത്തിക്കുന്നില്ലായിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ സഹായത്താലാണ് കുട്ടികളുടെ പഠനം. അധ്യാപകർ അതിനു വേണ്ട പിന്തുണ നൽകുന്നു.

ടി വി എത്തിക്കൽ

കുട്ടികൾക്ക് വീട്ടിലിരുന്നും പഠനം സാധ്യമാകണം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇരുപതോളം കുട്ടികൾക്ക് ടി വി നൽകി. കുറച്ചു കുട്ടികൾക്ക് കേബിൾ കണക്ഷൻ ഏർപ്പാടാക്കി.

ദിനാചരണങ്ങൾ

ജൂൺ 19 വായനദിനം മുതൽ ദിനാചരണങ്ങൾ നടത്താനാരംഭിച്ചു. കുട്ടികൾ ചൊല്ലിയ കവിതകളും ഗദ്യങ്ങളും വായനാകുറിപ്പും പ്രസംഗങ്ങളും നവ മാധ്യമങ്ങൾ വഴി അധ്യാപകരിലേക്കെത്താൻ തുടങ്ങി.

ജൂൺ 22 അന്താരാഷ്ട്ര യോഗ ദിനം, ഓാഗസ്റ്റ് 6 ഹിരോഷിമ -നാഗസാക്കി ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും നടത്തിയ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തിരുന്നു. ചിത്ര രചന,ഉപന്യാസ രചന, കഥ. കവിത, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട്  നടത്തിയിരുന്നു. ഇവ കൂടാതെ കലാമേള, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളും നടത്തി.കലാമേളയിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ഈ പരിപാടികളുടെ വീഡിയോ ശ്രീ ശാരദയുടെ യുറ്റ്യൂബ് ചാനലിൽ ലഭ്യമാണ്.

മാസ്ക് നിർമ്മാണം

ജെ ആർ സി കാഡറ്റുകൾ  മാസ്‍കുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുകയുണ്ടായി. 20 കാഡറ്റുകൾ ചേർന്ന് അഞ്ഞൂറോളം മാസ്‍കുകളാണ് നിർമ്മിച്ചത്.

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവ കുട്ടികളുടെ അഭാവത്തിലാണാചരിച്ചത്. ജനുവരിയിൽ പത്ത്, പ്ലസ്‍ടു ക്ലാസ്സുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചു. എസ് എസ് എൽ സിക്ക് നൂറു ശതമാനവും പ്ലസ്‍ടുവിന് 98 ശതമാനവും വിജയം കൈവരിക്കാൻ സാധിച്ചു.