ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം

22:33, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin43239 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം  ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു.  സൗജന്യ വിദ്യാഭ്യാസം  സാർവത്രികമല്ലാതിരുന്ന  കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള  എന്ന  ദീർഘദർശിക്ക് ,  മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ്  തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും  വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .

23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 18 / 09/19 25-ൽ അമ്പലത്തറ മലയാളം ഗ്രാന്റ് സ്കൂൾ എന്ന പേരിൽ അംഗീകാരമുള്ള ഒരു വിദ്യാലയമായി പ്രവർത്തന ശൈലി മാറ്റി . ആദ്യ കാലഘട്ടത്തിൽ നാലാം ക്ലാസുവരെ മാത്രമേ പഠനം ഉണ്ടായിരുന്നുള്ളൂ