SCHOOL PTA

"PTA പ്രസിഡന്റ് ശ്രീ ജനാര്‍ദ്ദനന്‍ കോതച്ചിറയുടെയും വൈസ് പ്രസിഡന്റ് ശ്രീ സുരേ‌ന്ദ്രന്‍നേതൃത്വത്തില്‍ സഹകരണമനോഭാവത്തോടും ,ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന ശക്തമായ ഈ സംഘടനയാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രശസ്തിക്കും നിദാനം. MPTA പ്രസിഡന്റ് ശ്രീമതി സുനിത വൈസ് പ്രസിഡന്റ് ശ്രീമതി സോഫി എന്നിവര്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നു."

GUIDE WING

"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നില്‍ക്കുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനം 1/12/1978 ലാണ് ഈ സ്‍ക‍ൂളില്‍ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ ഇന്ന് നിലവിലുള്ള മാര്‍ക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കില്‍പോലും ധാരാളം കുട്ടികള്‍ സേവനസന്നദ്ധതയോടും ആത്‍മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാന്‍ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളില്‍ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സന്മമനസ്സും വളര്‍ത്തിയെടുക്കുവാന്‍ ഈ പ്രസ്ഥാനം സഹായകമാണ്. ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ് ചാവക്കാട് ജില്ലയില്‍ ഗൈഡ് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലരായി വിവിധ അധികാരപദവികള്‍ അലങ്കരിക്കുന്നത് അഭിമാനകര്‍മാണ്. 38 വര്‍ഷം പിന്നിടുമ്പോള്‍ രാഷ്ട്രപതിയില്‍നിന്നു് കുട്ടികള്‍ക്ക് ലഭിക്കുന്ന ഒരവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തില്‍ അംഗങ്ങളാകാന്‍ ഇപ്പോഴും കുട്ടികള്‍ക്ക് താല്‍പര്യമാണ്."

ഒാണാഘോഷം

"കേരളീയരുടെ ദേശീയാഘോഷം വര്‍ണ്ണപ്പൊലിമയോടെ ഈ വര്‍ഷം സ്കൂളില്‍ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തില്‍ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളില്‍ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവര്‍ക്ക് ഒാണക്കിറ്റു നല്‍കല്‍ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.

റംസാന്‍

"july1,2016 ന് വിപുലമായ പരിപാടികളോടെ റംസാന്‍ ആഘോഷിച്ചു.വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. മെഹന്തി മത്സരം നടത്തി.വിദ്യാലയത്തിലെ സംയുക്തമായ ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുള്ള സമ്പാദ്യം സമാഹരിച്ച് പാവപ്പെട്ടവര്‍ക്ക് റംസാന്‍ കിറ്റു നല്‍കി.പത്തിരിയും, കറിയും, നെയ്‌ച്ചോറുമായിരുന്നു ക്ലാസ്സുകളില്‍ റംസാന്റെ വിശിഷ്ട വിഭവങ്ങള്‍.ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഉസ്താദ് നാസര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു."

ക്രിസ്തുമസ്

സ്കൂള്‍ ‍ഡേ

"https://schoolwiki.in/index.php?title=ഇതര_പ്രവർത്തനങ്ങൾ&oldid=159156" എന്ന താളിൽനിന്ന് ശേഖരിച്ചത്