ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ചെറുക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ചെറുക്കാം അതിജീവിക്കാം എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ചെറുക്കാം അതിജീവിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുക്കാം അതിജീവിക്കാം

നമ്മുടെ രാജ്യം ഉൾപ്പെടെയുള്ള ഈ ലോകം ഇന്ന് അതി ഭയങ്കരമായ ഒരു വിപത്തിലൂടെയാണ് കടന്നു പോകുന്നത്. നമ്മൾ പ്രളയത്തെ അതിജീവിച്ചതു പോലെ അത്ര എളുപ്പത്തിൽ ഇതിനെ അതിജീവിക്കാൻ കഴിയില്ല. ഇതിൻ്റെ ലക്ഷണങ്ങളായി പറയുന്നത് പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവയാണ്. ഈ വൈറസിനെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗങ്ങളാണ് നാം കൂടുതലും ചെയ്യേണ്ടത്.അതിനായി നാം സാമൂഹിക അകലം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.കൂടാതെ കൈകൾ ഇടയ്ക്കിടെ സോപ്പുകൊണ്ടോ അണുനാശിനികൾ കൊണ്ടോ 20 സെക്കൻ്റ് എടുത്ത് കഴുകുകയും ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ തൂവാല കൊണ്ട് മുഖംമറയ്ക്കുകയും പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യേണ്ടതാണ്.ഈ മാരമായ വൈറസ് ചൈനയിലെ വു ഹാൻ എന്ന ദേശത്തു നിന്നാണ് നമ്മുടെ ദേശത്ത് വ്യാപകമായത്. നമ്മുടെ ഗവണ്മെൻ്റും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ നാം ചിട്ടയോടെ പാലിക്കണം.ഒന്നോ രണ്ടോ ജനങ്ങളെയല്ല - ലക്ഷങ്ങളെയാണ് ഈ വൈറസ് കൊന്നൊടുക്കി കൊണ്ടിരിക്കുന്നത്. ലോക് ഡൗൺ കഴിയുമ്പോൾ കൊറോണ പൂർണ്ണമായും പോകുമെന്ന് കരുതാനാവില്ല: അന്തരീക്ഷത്തിൽ നിലനിൽക്കില്ലെങ്കിലും രോഗാണു ശരീരത്തിൽ നിലനിൽക്കും. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ വൈറസിനെ ചെറുക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.


അനശ്വര സി.എം.
6B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം