സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12439 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു മാനേജ് മെന്റ് സ്കൂളാണിത്. തലശ്ശേരി കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിനുവേണ്ട അറ്റകുറ്റപണികൾ മാനേജ്മെന്റ് സമയാസമയങ്ങളിൽ ചെയ്തുവരുന്നു.ആവശ്യത്തിന് ക്ളാസുമുറികളും നവീകരിച്ച ഒരു കംപ്യുട്ടർ ലാബും ഇവിടുണ്ട്. പുതിയ ബ്ലോക്കിന്റെ പണി പ്രാരംഭ ഘട്ടത്തിലാണ്. നിലവിൽ സ്കൂൾ ഓഡിറ്റോറിയം ആയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ഭാവിയിൽ അധികം ക്ളാസുമുറികൾ ആവശ്യമെങ്കിൽ അതിനും പര്യാപ്തമായ കെട്ടിടം ആയിരിക്കും.

മറ്റ് സൗകര്യങ്ങൾ

  • വിശാലമായ മുറ്റം
  • മുറ്റത്തിനരികിലായി ഒരു മുത്തശ്ശി മരം
  • മരത്തിനുചുറ്റും ഇരിപ്പിടങ്ങൾ
  • വലിയ കളിസ്ഥലം

( വോളിബോൾ ഫുട്ബോൾ ഗ്രൗണ്ട്)

  • ബാറ്റ്മിന്റൻ കോർട്ട്
  • പൂന്തോട്ടം
  • പച്ചക്കറിതോട്ടം