ഗവ. യു. പി. എസ്. പാലവിള/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) (' ഹിന്ദി ഭാഷയുടെ അടിസ്ഥാന ഘടകങ്ങൾ ആയ അക്ഷരങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ഭാഷയുടെ അടിസ്ഥാന ഘടകങ്ങൾ ആയ അക്ഷരങ്ങൾ, പാദങ്ങൾ ,വാക്യങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് വായിക്കുകയും എഴുതിക്കുകയും ചെയ്യുക എന്നതാണ് ഹിന്ദി ക്ലബ്ബിൻറെ ലക്‌ഷ്യം .

പ്രവർത്തനങ്ങൾ

ഹിന്ദി അക്ഷരങ്ങൾ, പാദങ്ങൾ, ലഖു വാക്യങ്ങൾ എന്നിവ ശബ്ദം ചിത്രം എന്നിവയുടെ സഹായത്തോടെ അവതരിപ്പിക്കാനുതകുന്ന Digital Text തയ്യാറാക്കുന്നു .

അഞ്ചാം ക്ലാസ്സിലെ കുട്ടികൾക് ഈ ടെക്സ്റ്റ് ഉപയോഗിച്ച് പരിശീലനം നൽകുന്നു.

ആറ് , ഏഴ് ക്ലാസ്സുകളിൽ ഹിന്ദിയിൽ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തുന്നു

പ്രത്യേക സമയം കണ്ടെത്തി , അവർക്ക് പ്രേത്യേക പരിശീലനം നൽകുന്നു.

ആദ്യ ഘട്ട പരിശീലനം പൂർത്തിയാക്കിയവർക്ക് പ്രത്യേകം തയ്യാറാക്കിയ വായന, ലേഖന സാമഗ്രികളു പയോഗിച്ച്‌ പരിശീലനം നൽകുന്നു .

പാഠ്യ പ്രവർത്തനങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാവുന്ന കൂടുതൽ പ്രയോജന പ്രദമായ പ്രവർത്തനങ്ങൾ അധ്യാപക കൂട്ടായ്മയിലൂടെ കണ്ടെത്തി ക്രോഡീകരിക്കുന്നു.

പഠന പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള വായന, ലേഖന ഗ്രൂപ്പ് പ്രവർത്തനങ്ങൾ Ability groups അടിസ്ഥാനമാക്കി നടത്തുന്നു. slow learners ന് ശക്തമായ സഹായം നൽകികൊണ്ട് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നു.

മികച്ച പഠനോത്പന്നങ്ങൾ School Display Board ൽ പ്രസിദ്ധീകരിക്കുന്നു.

രണ്ട്‌ മാസത്തിലൊരിക്കൽ എല്ലാ ക്ലാസ്സുകളിലും ഹിന്ദി വാർത്താ പത്രിക തയ്യാറാക്കുന്നു. തയ്യാറാക്കൽ ചുമതല ഓരോ ഗ്രൂപ്പിനും മാറി നൽകുന്നു. Low Level Group - നെ Teacher സഹായിക്കുന്നു.