ഗവ.എൽ.പി.എസ് മലയാലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

1 മുതൽ 4 വരെ ക്ലാസ്സുകളിലായി 200 ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന സ്കൂളാണിത്. ഇപ്പോൾ കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി ഇന്നും അഭിമാനത്തോടെ നിലകൊള്ളുന്നു.