ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങക്ക് വിദ്യ അഭ്യസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,ക്രാന്തദർശിയും നവോത്ഥാന നായകനുമായിരുന്ന വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സിഎംഐ കോട്ടയം ,സെൻറ് ജോസഫ് പ്രൊവിൻസിന്റെ  ശാഖഭവനമായ ചക്കുപള്ളം ,സെൻറ്.ഡോമിനിക്സ് ആശ്രമത്തിലെ വൈദികനായിരുന്ന ഫാദർ റാൾഫ് സി എം ഐ ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യ നൽകുക എന്ന ചാവറ പിതാവിന്റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി സെൻറ്.ഡോമിനിക്സ് ആശ്രമ ദൈവാലയത്തോട് ചേർന്ന് ആദ്യമായി ഇന്ത്യ സന്ദർശിച്ച് പോൾ ആറാമൻ മാർപാപ്പയുടെ സ്മരണക്കായി നേഴ്സറി സ്കൂളിന് പോപ്പ് പോൾ മെമ്മോറിയൽ എന്നപേര് നൽക്കി. ഒരു നേഴ്സറി സ്കൂളും തുടർന്ന് എൽപി സ്കൂളും ആരംഭിച്ചു.

1983 സെപ്തംബർ 22ന് ഫാദർ ജോർജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.. കോവേന്ത(ആശ്രമം)യോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത സ്കൂൾ എന്നും വിളിച്ചു പോരുന്നു .സെൻറ്.ഡോമിനിക്സ് ആശ്രമം വിദ്യാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ,ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.