എ.എം.എൽ.പി.എസ്. വില്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

അക്കാദമിക പ്രവർത്തനങ്ങളിലും തനത് പ്രവർത്തനങ്ങളിലും എന്നും വേറിട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു വിദ്യാലയമാണ് ഞങ്ങളുടേത്. എന്നാൽ 2015 വരെ കേവലം 17 സെൻ്റ് സ്ഥലത്ത് എട്ട് ക്ലാസ് മുറികളും ,അടുക്കളയും, കിണറും ,മൂത്രപ്പുരയും എല്ലാം ആയി ഭൗതീക സാഹചര്യം ഒട്ടും ഇല്ലാതെ വീർപ്പുമുട്ടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. കായിക വിദ്യാഭ്യാസത്തിന് ഒട്ടും സ്ഥലം ഇല്ലായിരുന്നു. സ്കൂൾ കായികമേള റോഡിൽ നടത്തേണ്ട അവസ്ഥ. അതിനെയെല്ലാം മറികടക്കാൻ മാനേജ്മെൻ്റ് എടുത്ത തീരുമാനം ഏറ്റവും അഭിനന്ദാർഹമാണ്.

സ്കൂളിനടുത്തായി ഒരേക്കർ സ്ഥലം വാങ്ങി ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു കെട്ടിടമാണ് ഒരുക്കി തന്നത്.തുടർന്നുള്ള എല്ലാ വികസന പ്രവർത്തനങ്ങൾക്കും മാനേജ്മെൻ്റും , അധ്യാപകരും തോളോട് തോൾ ചേർന്നാണ് നടപ്പിലാക്കുന്നത് എന്നത് ഞങ്ങളുടെ മാത്രം പ്രത്യേകത ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം