മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
04:26, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ആമുഖം == എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്…)

ആമുഖം

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്ന്‌ 15 സാ അകലെ വടക്ക്‌ കിഴക്കായി കോടനാട്‌ എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാര്‍തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റ്‌ പുണ്യഭൂമിയായിത്തീര്‍ന്ന മലയാറ്റൂരിന്റെ അടിവാരത്തില്‍ പ്രകൃതിക്ക്‌ പുളകം ചാര്‍ത്തിയൊഴുകുന്ന മനോഹരമായ പെരിയാര്‍ നദിയുടെ തീരത്തുമാണ്‌ ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയര്‍ത്തിയ മാര്‍ ഔഗേന്‍ സ്‌ക്കൂള്‍ 1962 ല്‍ പരിശുദ്ധ ബസോലിയോസ്‌ ഔഗേന്‍ ബാവായാല്‍ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ 1966 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തി.

സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ അനവധിയാണ്‌. 2007 ാമൃരവ .െ.െഹ.ര. പരീക്ഷയില്‍ 100 ശതമാനം വിജയം ലഭിച്ച നേട്ടം ഈ സ്‌ക്കൂളിന്റെ പൂര്‍ണ്ണതയുടെ തെളിവായി എടുത്തു പറയാവുന്നതാണ്‌. അതുപോലെ തന്നെ ഈ സ്‌ക്കൂളിലെ 2 വിദ്യാര്‍ത്ഥികള്‍ ദക്ഷിണേന്ത്യശാസ്‌ത്രമേളയില്‍ ജിയോ തെര്‍മെല്‍ പവര്‍പ്ലാന്റിന്റെ നിശ്ചലമാതൃക അവതരിപ്പിച്ച്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നത്‌ വിസ്‌മരിക്കാനാവാത്ത ഒരു ചരിത്ര മുഹൂര്‍ത്തമാണ്‌.....അതുപോലെ വര്‍ഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പല ഇനങ്ങളിലായി സംസ്ഥാനതല മത്സര ത്തില്‍ വരെ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികള്‍ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകള്‍ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയര്‍ത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌ സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്‌, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌, വിദ്യാരംഗ ക്ലബ്‌, ലാംഗ്വേജ്‌ ക്ലബ്‌കള്‍ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു. ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാണ്‌. ഇവര്‍ക്ക്‌ തുണയായി പ്രചോദനമായി അധ്യാപകര്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട്‌ . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയര്‍ത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാന്‍ ജഗദീശ്വരന്‍ തുണയാകട്ടെ

സൗകര്യങ്ങള്‍

റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍