കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ തേങ്ങൽ


കൊച്ചുസുന്ദരീ,
നിന്നെ ഞാനറിയുന്നു
നിന്റെ ചിരിയും കരച്ചിലും
ഞാൻ കണ്ടു
നിന്റെ തൂമന്ദഹാസവും
ഗദ്‍ഗദവും
കനിവാർന്നു
പെയ്തിറങ്ങിടുന്നു
ആർത്തട്ടഹസിച്ചു നീ ചിരിച്ചപ്പോഴും
ഞാനറിഞ്ഞീല....
അത് നിന്റെ
തേങ്ങലാണെന്ന്.
ഇതുനിന്റെ സംഹാരതാണ്ഡവം
മർത്ത്യരെ നീ കൊന്നൊടുക്കുന്നു.
എന്തിനു വേണ്ടി
എന്നറിയില്ല
ഈ നിമിഷം നാമറിയുന്നു
പണ്ഡിതപാമര ഭേദമന്യേ
പണമെന്ന കടലാസുതുണ്ടിന്
വിലയൊന്നുമില്ലെന്ന സത്യം
നാമൊന്നാണെന്ന
മഹാ സത്യം
 

ശ്രീപ്രിയ പി
10 ജി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത