വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/AMLPS VAVOOR
ദിനാചരണങ്ങല്‍}} ====== പരിസ്ഥിതി ദിനം-ജൂണ്‍-5
ബഷീര്‍ ദിനം-ജൂലൈ-5
ബഷീർ ചരമദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.ഈദുൽ ഫിത്വർ പ്രമാണിച്ച് അവധിയായതിനാൽ തുടർ ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ നടത്തിയത് .ജലിസ് മാസ്റ്റർ, റസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വൈക്കം മുഹമ്മദ് ബഷീർ -പുസ്തക പരിചയം, അനുസ്മരണം, കുട്ടികൾ ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ചുമർ പത്രിക പ്രദർശിപ്പിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾ ഉൾപെടുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങളെ ദൃശ്യവൽക്കരിച്ചു.നേഹ ഫാത്തിമ,അൽത്താഫ്, ദിയാന എന്നിവർ നന്നായി അഭിനയിച്ചു .ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഉദയം എന്ന പത്രം ബ്ലോക്ക് മെമ്പർ സാജിദ ടീച്ചർ പ്രകാശനം ചെയ്തു.