ജി എസ് എം എൽ പി എസ് തത്തമംഗലം ,വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ) (' പത്താം ക്ലാസ്സുവരെ ഗവണ്മെന്റ് സീലിമെമ്മോറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പത്താം ക്ലാസ്സുവരെ ഗവണ്മെന്റ് സീലിമെമ്മോറിയൽ ഹൈസ്കൂളിൽ പഠനം. ചെറുപ്പം മുതൽ ചിത്രരചനയിൽ താല്പര്യം ഉണ്ടായിരുന്നതിനാൽ മഹാരാഷ്ട്രയിലെ ഇന്റർ മീഡിയേറ്ററിന്ന് ചേർന്നു പഠിച്ചു. അതിനു ശേഷം മദ്രാസിൽ കോളേജ് ഓഫ് ആർട്സിൽ ഇൻഡിഗ്രേറ്റ്‌ ഡിപ്ലോമ പൂർത്തിയാക്കി. പ്രസിദ്ധചിത്രകാരനായിരുന്ന രാമമൂർത്തിയുടെയും, സമ്പത്തിന്റെയും കീഴിലുള്ള അധ്യാപനം ശ്രീ. ഷഡാനനെചിത്രകലയിലെ ഒരു പ്രത്യേക ശൈലിയുടെ വക്താവാക്കി മാറ്റി.
ഇവിടെ പരാമർശിക്കപ്പെടാത്ത ഒട്ടേറെ കഴിവുകൾ ഈ ചിത്രകാരനിലുണ്ട്. ഒരു നല്ല ശിൽപിയാണദ്ദേഹം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ ശില്പങ്ങൾ, പറമ്പികുളം അണക്കെട്ടിനടുത്തുള്ള  ശില്പം, മലമ്പുഴയിലെ റോക്ക് ഗാർഡനിലെ ശില്പനിർമ്മാണങ്ങളുടെ സഹായി എന്ന നിലയ്ക്കെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.1989 ൽ ചിറ്റൂർ കൊങ്ങൻപട എന്ന പ്ലോട്ട് തിരുവനന്തപുരത്ത് അവതരിപ്പിച്ചതും സമ്മാനം നേടിയതും ശ്രീ. ഷഡാനനന്റെ കഴിവാണ്. പാലക്കാടൻ നാടകവേദിക്ക് ഒരിക്കലും കുട്ടേട്ടനെ ( വിളിപ്പേര് ) മറക്കാൻ കഴിയില്ല. ടാപ് നാടകവേദിയുടെ നാടകങ്ങളെല്ലാം രംഗപടം ഒരുക്കുന്നത് മറ്റാരുമല്ല.
നിരന്തരമായ കലാ പ്രവർത്തനങ്ങളെമാനിച്ച് 2012 ലെ ലളിതകലാ അക്കാദമി പുരസ്ക്കാരം  ശ്രീ ഷഡാനന് നൽകുകയുണ്ടായി.വേണ്ടപ്പെട്ടവരുടെ വീടുകളിലെ അലങ്കാരവാതിലുകൾ ശ്രീ.ഷഡാനനന്റെ കൊത്തുപണി ചാരുത വിളിച്ചോതുന്നവയാണ്. സുഹൃത്തുക്കളുടെ വീടുകളിലെ സന്ദർശനമുറികളിൽ ആനിക്കത്തിന്റെ  പെയിന്റിംഗുകൾ സൗജന്യ കാഴ്ച ഒരുക്കുന്നു